jio 800x100
jio 800x100
728-pixel-x-90
<< >>

സരിതയ്ക്ക് നന്ദിപൂര്‍വ്വം……

പ്രിയപ്പെട്ട സരിതേ,

ഞങ്ങള്‍ മലയാളികളുടെ എത്ര നാളത്തെ കാത്തിരിപ്പാണ് ഇന്ന് സഫലമായത് എന്നറിയാമോ? വെച്ചിട്ടുണ്ട്…വെച്ചിട്ടുണ്ട് എന്ന് നീ പറഞ്ഞപ്പോള്‍ ഞങ്ങളില്‍ കുറച്ചുപേരെങ്കിലും നീ വെറുതെ കള്ളം പറയുകയാണ്‌ എന്ന് കരുതിയിരുന്നു. ദയവുചെയ്ത് ക്ഷമിക്കുക. നിന്‍റെ ലീലാവിലാസത്തില്‍ വാട്സ് അപ്പ് സര്‍വറുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ അവിശ്വാസികള്‍ക്ക്‌ പോലും ഇതാ മാനസാന്തരം വന്നിരിക്കുന്നു. പുതുപ്പള്ളി പുണ്യാളനും അടൂര്‍ പാര്‍ഥസാരധിയും കൊട്ടാരക്കര ഗണപതിയും തുണ.
സദ്യ കിട്ടുന്നതുവരെ വിളമ്പ് തുടങ്ങാഞ്ഞിട്ട്‌, സദ്യ കഴിഞ്ഞപ്പോള്‍ പായ വിരിക്കാഞ്ഞിട്ട്‌ എന്ന്‍ പറഞ്ഞ അവസ്ഥയിലായി ഞങ്ങള്‍. അല്ലെങ്കിലും ഞങ്ങള്‍ മലയാളികള്‍ ഇങ്ങനെയാ. ഒന്നും അങ്ങോട്ട്‌ തൃപ്തിയാകില്ല. ഇത്രയും നാള്‍ ഇങ്ങനെ ഒരു വീഡിയോ ഉണ്ടോ എന്നറിയാത്തത് കൊണ്ടാണ് ഉറക്കം വരാതിരുന്നത്. ഇപ്പോള്‍ അത് കണ്ടപ്പോള്‍, അതിന്‍റെ ബാക്കി എന്തായി… ആരായിരുന്നു ക്യാമറാമാന്‍ തുടങ്ങി ഒരുകൂട്ടം ചോദ്യങ്ങള്‍ ഞങ്ങളെ നിദ്രാവിഹീനരാക്കിയിരിക്കുന്നു.
ഒരു കാര്യം പറയട്ടെ. നാലാള് കൂടുമ്പോള്‍ തെറി പറയുമെങ്കിലും നിന്നെ ഞങ്ങള്‍ മലയാളികള്‍ക്കെല്ലാം പെരുത്ത്‌ ഇഷ്ടമാണ്. അതുകൊണ്ടാണല്ലോ നിന്‍റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ ഞങ്ങള്‍ ബുക്കും പേനയുമെടുത്ത് ക്യൂ നിന്നത്. നിന്നെവെച്ച് പടംപിടിച്ചത്. നേരോടെ, നിര്‍ഭയം, നിരന്തരം കുടുംബസദസ്സുകളില്‍ അവതരിപ്പിച്ചത്.

എത്ര പേരാണെന്നോ ഇന്ന് എന്നെ വിളിച്ചത്. കുറെ നാളായി വലിയ മൈന്‍ഡ് ഇല്ലാതിരുന്ന പലരും അതില്‍ ഉണ്ട്. നിന്‍റെ വീഡിയോ ക്ലിപ്പിംഗ് കിട്ടിയോ, ഇല്ലെങ്കില്‍ അയച്ചുതരാമെന്ന് ചിലര്‍. എന്‍റെ കയ്യില്‍ ഉണ്ടെങ്കില്‍ അയച്ചുകൊടുക്കാമോ എന്ന് ചോദിച്ചാണ് വേറെ ചിലര്‍ വിളിച്ചത്. ചോദിച്ചവര്‍ക്കൊക്കെ അപ്പോള്‍ തന്നെ കൊടുത്തിട്ടുണ്ട് കേട്ടോ.
വോട്ട് ചെയ്യാനൊക്കെ പോകുമെങ്കിലും ഞങ്ങള്‍ മലയാളികള്‍ക്ക് രാഷ്ട്രീയം, തെരഞ്ഞെടുപ്പ് എന്നൊക്കെ കേള്‍ക്കുന്നത് അമേധ്യം പോലെ അറപ്പാണെന്ന് നിനക്കും അറിയാമല്ലോ. പക്ഷെ, ഇതൊക്കെ കാണുമ്പൊള്‍ അടുത്ത ഇലക്‌ ഷനില്‍ മത്സരിച്ച് എംഎല്‍എയോ മന്ത്രിയോ ആകാന്‍ ഞങ്ങള്‍ക്കും പൂതി ഇല്ലാതില്ല. കിട്ടിയാല്‍ ഊട്ടി; ഇല്ലെങ്കില്‍ കെട്ടിയോളെ വെച്ച് തൃപ്തിപ്പെടാം.

നിനക്ക് മുന്നൂറ് പട്ടു സാരികളുടെ ശേഖരം ഉണ്ട് എന്ന് ഏഷ്യാനെറ്റ് പ്ലസിലൂടെ  കഴിഞ്ഞ ദിവസം നീ തന്നെ പറയുന്നത് കേട്ടപ്പോഴും ഈ സാരികളൊന്നും ഇല്ലാത്ത സരിതയായിരുന്നു ഞങ്ങളുടെ മനസ്സില്‍.  എങ്കിലും ഇത്രയും വേഗം നീ സാരീ..താ …എന്നു പോലും  പറയാതെ ഇതുപോലെ കൂസലില്ലാതെ കേരളത്തെ പിടിച്ച് കുലുക്കും എന്ന് കരുതിയില്ല സരിതെ..കരുതിയില്ല.

തിരുവഞ്ചൂര്‍ ഭാഗത്തുള്ള പഴയ അഭ്യന്തര നായര് പെന്‍ഡ്രൈവ് ഉണ്ട് എന്നൊക്കെ പറഞ്ഞു തറവാട്ടിലെ കാരണവരെപേടിപ്പിച്ചപ്പോള്‍  ചുമ്മാ വെടി പറയുകയാണ് എന്നാണു എല്ലാവരും കരുതിയത്‌.ശരിക്കും ഉള്ളതായിരുന്നു അല്ലേ??ഇപ്പോള്‍ ഇറങ്ങിയ വാട്സ്-ആപ് ദൃശ്യങ്ങള്‍ ഏത് ജില്ലയിലാണ് ഷൂട്ട് ചെയ്തത് എന്നെങ്കിലും നിനക്ക് പറയാമായിരുന്നു.നീ പറഞ്ഞത് വെച്ചാണെങ്കില്‍ കണ്ണുര്‍കാരന്‍ കുട്ടി ഒരു ക്ഷമയും ഇല്ലാത്തവാനാണ്.അത് കൊണ്ട് നല്ല ക്ഷമയുള്ള ചുള്ളന്‍മാരില്‍ ആരോ ആണ് ഇത് ഷൂട്ട് ചെയ്തത് എന്ന് വിചാരിക്കുന്നു.നിന്റെ രണ്ടാമത്തെ കൊച്ചിന്റെ അച്ഛനായ യുവ നേതാവിന്റെ പേര്, മരിച്ചാലും നീ പറയില്ല എന്നൊക്കെ നേരത്തെ പറഞ്ഞിരുന്നല്ലോ.കാര്യങ്ങള്‍ ഇത്രയൊക്കെ ആയ സ്ഥിതിക്ക് നീ മനസ്സും കൂടി തുറക്കണം.

‘നിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്ന ക്യാമാറാമാന്റെ ലക്ഷ്യം, നിന്നെക്കൊണ്ടു ആത്മഹത്യ ചെയ്യിക്കുക എന്നതാണ്’  എന്ന് നീ പറഞ്ഞതായി ഒരു ടി വി ചാനലില്‍ കണ്ടു.ഇങ്ങനെയൊക്കെ പറയാന്‍ നിനക്ക് എങ്ങനെ മനസ്സ് വന്നു????

ജയിലില്‍ പോകുമ്പോള്‍ നീ പലര്‍ക്കുമായി കോടിക്കണക്കിന്നീ രൂപയാണു കൊടുക്കാന്‍ ഉണ്ടായിരുന്നത്. ഇതെല്ലാം കൊടുത്തുതീര്‍ത്ത് നീ പുറത്തിറങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, തൃക്കാക്കരയപ്പന്‍റെ മധ്യസ്ഥപ്രാര്‍ത്ഥനയിലൂടെ കോടികള്‍ കൊണ്ട് തുലാഭാരം നടത്തി നീ നിഷ്പ്രയാസം പുറത്തിറങ്ങിയല്ലോ.

നിന്നെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ആ സുന്ദരദിനത്തിനു വേണ്ടിയാണ് ഇനി ഞങ്ങളുടെ കാത്തിരിപ്പ്. ഇതൊന്നും എല്ലാവര്‍ക്കും കിട്ടുന്ന സൌഭാഗ്യങ്ങള്‍ അല്ല.സംശയം ഉണ്ടെങ്കില്‍ സെല്‍ഫി വീഡിയോസ് എടുക്കുന്ന അങ്കമാലിക്കാരിയോട് ചോദിച്ചു നോക്ക്.പാവം അവള്‍.. എല്ലാവരോടും  തെറ്റലോട് തെറ്റലാണ്.ഇപ്പോള്‍ കേന്ദ്ര അഭ്യന്തര മന്ത്രിക്കാണ് പരാതി കൊടുത്തിരിക്കുന്നത്. തൃക്കാക്കരയപ്പന്‍ അവളെ കയ്യോഴിഞ്ഞത്രേ.

നിന്‍റെ പാവാടത്തുമ്പില്‍ ഇങ്ങനെ ചുറ്റിക്കളിക്കുമ്പോള്‍ വിലക്കയറ്റവും അഴിമതിയും എന്തിന് ബാര്‍ അടച്ചുപൂട്ടല്‍ പോലും ഞങ്ങള്‍ മറന്നുപോകും. അതുകൊണ്ട് ഞങ്ങള്‍ക്കൊന്നേ പറയാനുള്ളൂ. നീ വേണം കേരളം ഭരിക്കാന്‍. കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി നീയാകട്ടെ. എന്നിട്ട് വേണം ഞങ്ങള്‍ക്ക് തൊണ്ടപൊട്ടും പോലെ മുദ്രാവാക്യം വിളിക്കാന്‍. ‘കേരം  തിങ്ങും കേരളനാട്  സരിതാ നായര്‍ ഭരിക്കട്ടെ’.

 

Leave a Reply