728-pixel-x-90-2-learn
728-pixel-x-90
<< >>

സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടീഷന്‍ ഉണ്ടോ: ഹൈക്കോടതി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായര്‍ക്ക്‌ ജയിലില്‍ ബ്യൂട്ടീഷന്‍ ഉണ്ടോ? ഏറെ നാളായി കേരളം മനസ്സില്‍ പേറുന്ന ഈ ചോദ്യം ഒടുവില്‍ ഹൈക്കോടതിയും ചോദിച്ചിരിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ മുന്‍ ഗണ്മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ ചോദ്യം.

സരിതയ്ക്ക് ജയിലില്‍ എത്ര സാരിയുണ്ടെന്നും എറണാകുളത്തുനിന്ന് സരിതയെ എന്തിനാണ് പുതുപ്പള്ളിവഴി കൊണ്ടുപോയതെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എങ്കില്‍ ജയിലില്‍ പോകാന്‍ ആര്‍ക്കും ഭയമുണ്ടാകില്ലെന്നും കോടതി പരിഹസിച്ചു. ഭരണനേതൃത്വവും മാഫിയകളും തമ്മില്‍ ബന്ധമുണ്ടോ എന്ന ഗൗരവതരമായ സംശയവും കോടതി പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Reply