jio 800x100
jio 800x100
728-pixel-x-90
<< >>

സരിതയ്ക്കും ബിജുവിനും കഠിനതടവ്‌

പത്തനംതിട്ട:സംസ്ഥാനത്തെ രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പ് കേസ് വിധിയില്‍ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും കഠിനതടവ്.ഇരുവരെയും മൂന്ന് വര്‍ഷം വീതം കഠിന തടവിന് വിധിച്ചിരിക്കുന്നത് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്.

സരിതയ്ക്കും ബിജുവിനും എതിരെ ഗൂഢാലോചന,വിശ്വാസവഞ്ചന,വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.ഇടയാറന്മുള സ്വദേശി ബാബുരാജ് നല്‍കിയ പരാതിയിലാണ് വിധി പറഞ്ഞിരിക്കുന്നത്.പരാതിക്കാരന് സോളാര്‍ കമ്പനിയില്‍ ചെയര്‍മാന്‍ സ്ഥാനവും, ഓഹരിയും വാഗാദാനം ചെയത് 1.19 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.സോളാര്‍കേസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏറ്റവും വലിയ തുകയ്ക്കുള്ള തട്ടിപ്പ് കേസാണിത്.

INDIANEWS24.COM Pathnamthitta

Leave a Reply