728-pixel-x-90-2-learn
728-pixel-x-90
<< >>

സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടു :ശ്രീധരന്‍ നായര്‍

കൊച്ചി :സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരുമായി താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നതായി ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2012 ജൂലൈ ഒന്‍പതിനാണ്  സരിതയെയും  കൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയതെന്നും  സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്നാല്‍ മുഖ്യമന്ത്രിക്ക് സോളാര്‍ ഇടപാടില്‍ പങ്കില്ലെന്ന് പറഞ്ഞുകൊണ്ട്  തന്റേതെന്ന പേരില്‍ എ.ഡി.ജി.പി ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റാണെന്നും  പുതിയ സത്യവാങ്മൂലത്തില്‍ ശ്രീധരന്‍ നായര്‍ പറയുന്നു.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് താന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും  സരിതയ്‌ക്കൊപ്പം അവര്‍ നിര്‍ദേശിച്ചതനുസരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയതെന്നും ശ്രീധരന്‍ നായര്‍ പറയുന്നു. കൂടിക്കാഴ്ചയില്‍ താങ്കളെ പോലെയുള്ളവര്‍ ഇത്തരം സംരംഭങ്ങളുമായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞിരുന്നതായും ശ്രീധരന്‍ നായര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തന്റേതെന്ന പേരില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ മൊഴിയാണ്. പോലീസ് തനിക്കെതിരെ വ്യാജ രേഖകള്‍ സൃഷ്ടിക്കുകയാണ്.  നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയമാകണമെന്നാവശ്യപ്പെട്ട് തനിക്കു

ലഭിച്ച അറിയിപ്പിനൊപ്പം വെച്ചിരുന്ന തെളിവുകളും രേഖകളും വ്യാജമാണെന്നും  സോളാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വെളിപ്പെടുത്തലുകളും 164 ആക്ട് അനുസരിച്ച് മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലുണ്ടെന്നും ശ്രീധരന്‍ നായര്‍ വ്യക്തമാക്കുന്നു.

സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് കണ്ടെത്താന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ശ്രീധരന്‍ നായര്‍ സത്യവാങ്മൂലം നല്‍കിയത്. ജസ്റ്റീസ് വി.കെ മോഹനന്റെ ബെഞ്ച് പരിഗണിച്ചിരുന്ന കേസ് ഇനി മുതല്‍ ജസ്റ്റീസ് ഹാരൂണ്‍ റഷീദിന്റെ ബെഞ്ചായിരിക്കും പരിഗണിക്കുക.

www.indianews24.com/uk

Leave a Reply