728-pixel-x-90-2-learn
728-pixel-x-90
<< >>

സരിതയുടെ മൊഴി അട്ടിമറിച്ചു: അമ്മ

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിത എസ് നായരുടെ മൊഴി യുഡിഎഫിലെ ഉന്നതന്‍ ഇടപെട്ട് അട്ടിമറിച്ചതായി അമ്മ ഇന്ദിര. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. സരിത ശരിയായ മൊഴി മജിസ്ട്രേറ്റിനു നല്‍കിയിരുന്നെങ്കില്‍ നാല് മന്ത്രിമാരെങ്കിലും രാജിവെക്കുകയും സര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്തേനെ എന്നും ഇന്ദിര പറഞ്ഞു.

കേസുകളില്‍ നിന്ന് രക്ഷപ്പെടുത്താമെന്നും എന്ത് സഹായവും ചെയ്യാമെന്നും വാഗ്ദാനം നല്‍കിയാണ്‌ സരിതയെക്കൊണ്ട് തെറ്റായ മൊഴി പറയിപ്പിച്ചത്. ശരിയായ മൊഴി നല്‍കിയിരുന്നെങ്കില്‍ സരിതയുടെ ജീവനുതന്നെ ഭീഷണി ഉയര്‍ന്നേനെ. സരിതയുടെ നിര്‍ദേശപ്രകാരമാണ് ഈ വെളിപ്പെടുത്തലെന്നും അമ്മ പറഞ്ഞു.

Leave a Reply