728-pixel-x-90-2-learn
728-pixel-x-90
<< >>

സമ്പൂര്‍ണ വിജയവുമായി ഇന്ത്യ ക്യാര്‍ട്ടറിലേക്ക്‌

ഓക്ക്‌ലന്‍ഡ്:ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ ആറാം ജയം.സിംബാബ്‌വേയെ ആറ് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ നോക്കൗട്ട് മത്സരങ്ങള്‍ക്കൊരുങ്ങുന്നത്.ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോഡിന്റെ പകിട്ടുമായാണ് ടീം ഇന്ത്യ പ്രാഥമിക റൗണ്ടില്‍ സമ്പൂര്‍ണ വിജയം തികച്ചത്‌.

പരുക്കേറ്റ ക്യാപ്റ്റന്‍ എല്‍ട്ടണ്‍ ചിഗുമ്പുരയ്ക്ക് പകരം സിംബാബ്‌വേയെ ഇന്ത്യയ്‌ക്കെതിരെ നയിച്ചത് ബ്രണ്ടന്‍ ടെയ്‌ലറാണ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ നായകന്‍ ടെയ്‌ലറുടെ സെഞ്ച്വറി(138) മികവില്‍ 287 റണ്‍സ് പടുത്തുയര്‍ത്തി.മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ട ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്റെ ഒറ്റയാന്‍ പോരാട്ടം തുണയാകുകയായിരുന്നു.സീന്‍ വില്യംസിന്റെ അര്‍ദ്ധ ശതക(50)വും ടീമിന് മുതല്‍കൂട്ടായി.പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി സിംബാബ്‌വേ 48.5 ഓവറില്‍ കീഴടങ്ങുകയായിരുന്നു.ഇന്ത്യയ്ക്കു വേണ്ടി പേസര്‍മാരായ മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.സ്പിന്നിനെ കാര്യമായി പന്തുണയ്ക്കാത്ത പിച്ചില്‍ ആര്‍ ആശ്വിന്‍ ഒരു വിക്കറ്റ് നേടിയതാണ് ഏക ആശ്വാസം.

ഓസ്‌ട്രേലിയ-ന്യൂസീലന്‍ഡ്, പാക്കിസ്ഥാന്‍-ദക്ഷിണാഫ്രിക്ക തുടങ്ങിയ മത്സരങ്ങളില്‍ ബോളര്‍മാര്‍ക്ക് വളരെ അനുകൂലമായി നിന്ന പിച്ചില്‍ ഇന്ത്യയ്ക്ക കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.തുടക്കം തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു.ലോകകപ്പിലൂടെ മിന്നും ഫോമിലേക്കുയര്‍ന്ന വിരാട് കോഹ്‌ലിക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.പിച്ചിന്റെ ഗതിയനുസരിച്ച് പൊരുതിക്കയറാനുറച്ച അജിങ്ക്യ രഹാനെ റണ്ണൗട്ടില്‍ വീണു.സ്‌കോര്‍ 100 എത്തും മുമ്പേ ഇന്ത്യയുടെ നാല്‍ വിക്കറ്റുകള്‍ നഷ്ടമായി(92/4).

പിന്നീട് ഒത്തു ചേര്‍ന്ന സുരേഷ് റെയ്‌നയും ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ചേര്‍ന്ന് വലിയ ആവേശം കാട്ടാതെ പക്വമായി ക്രീസില്‍ നിലയുറപ്പിച്ചു.പതിയെ പതിയെ പൊരുതിക്കയറി.അര്‍ദ്ധശതകം തികച്ചു നില്‍ക്കവെ റെയ്‌നയുടെ ക്യാച്ച് സിംബാബ്‌വേ താരം നഷ്ടപ്പെടുത്തി.അതിന് സിംബാബ്‌വേ വലിയ വില നല്‍കേണ് കാഴ്ച്ചയാണ് തുടര്‍ന്ന് കണ്ടത്.തകര്‍ത്തു കളിച്ച ധോണി 104 പന്തില്‍ ഒമ്പത് ബൗണ്ടറിയുടെയും നാല് സിക്‌റിന്റെയും ബലത്തില്‍ പുറത്താകാതെ 110 റണ്‍സ് നേടി. മറുവശത്ത് മുന്‍നിര തകരുമ്പോള്‍ പുറത്തെടുക്കാറുള്ള ധോണി സ്‌റ്റൈല്‍ പ്രകടനവും കൂടി ചേര്‍ന്നതോടെ ഇന്ത്യയുടെ വിജയപാത തുറന്നുകിട്ടി.ഒടുവില്‍ ടിനാഷെ പന്യാന്‍ഗാര എറിഞ്ഞ 48.4-ാം ഓവറില്‍ ഫുള്‍ലെങ്ത്ത് ഷോട്ടിലൂടെ ധോണി പായിച്ച സിക്‌സറിലൂടെ ഇന്ത്യയ്ക്ക് ഈ ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം വിജയം ചാര്‍ത്തികിട്ടി.പിരിയാതെ ധോണി-റെയ്‌ന സഖ്യം നേടിയ 196 റണ്‍സ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്.എട്ട് ഫോറും രണ്ട് സിക്‌സറും പായിച്ച ധോണി 85 റണ്‍സ് നേടി.

INDIANEWS24.COM SPORTS DESK

Leave a Reply