ന്യൂഡല്‍ഹി:മദ്യം സമ്പൂര്‍ണ്ണമായി നിരോധിക്കുകയെന്നത് പാഴായ പരീക്ഷണമാണെന്ന് പല തവണ തെളിയിക്കപ്പെട്ടെന്ന് സുപ്രീംകോടതി.കേരള സര്‍ക്കാരിന്റെ മദ്യനയം സമ്പൂര്‍ണ്ണ മദ്യനിരോധനം ലക്ഷ്യമാക്കിയുള്ളതാണെന്ന വാദത്തിനോടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.നിലവിലെ മദ്യനയം നടപ്പാക്കും മുമ്പ് സര്‍ക്കാര്‍ ആവശ്യമായ പഠനം നടത്തിയിരുന്നോ എന്നും കോടതി ചോദിച്ചു.
കേരളത്തില്‍ അടക്കം പല സംസ്ഥാനങ്ങളിലും നേരത്തെ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ വിജയിക്കാതെ വന്നതോടെ പിന്‍വലിക്കേണ്ട സ്ഥിതിയും ഉണ്ടായി.അതിനാല്‍ ഇത്തരം ഒരു പരീക്ഷണം ഇനിയും നടത്തണമോ എന്ന് സുപ്രീംകോടതി ചോദിച്ചു.സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തിനെതിരെ ഫോര്‍ സ്റ്റാര്‍ ഹോട്ടലുടമകളും ബാറുടമകളും സമര്‍പ്പിച്ച ഹര്ജിയിന്മേലുള്ള വാദം നടന്നുവരികയാണ്.നേരത്തെ കേരള ഹൈക്കോടതി സര്‍ക്കാര്‍ നയം ശരിവച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചിരുന്നു.ഇതിനെതിരായ അപ്പീലിന്മേലുള്ള വാദമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
INDIANEWS24.COM