അബുദാബി: ഗള്‍ഫ് മേഖലയിലെ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫ് അലി.ആര് പി ഗ്രൂപ്പ് ചെയര്മാന് ഡോ. രവി പിള്ളയാണ് മൂന്നാമത്.അമ്പത് പേരുടെ പട്ടികയില്‍ 13 മലയാളികളാണ് ഇടംപിടിച്ചത്.
വിപിഎസ് ഹെല്‍ത് കെയര്‍ എംഡി: ഡോ.ഷംഷീര്‍ വയലില്‍ (ആറ്), ജെംസ് എജ്യൂക്കേഷന്‍ ചെയര്മാന് സണ്ണി വര്‍ക്കി വര്‍ക്കി (ഒന്‍പത്), തുമ്പൈ മൊയ്തീന് (11), പിഎന്‍സി മേനോന് (12), ആസ്റ്റര്‍ ഡിഎം ഗ്രൂപ്പ് മേധാവി ഡോ.ആസാദ് മൂപ്പന് (13), കെഫ് മേധാവി ഫൈസല്‍ (20), ലുലു ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി:അദീബ് അഹമ്മദ് (24), മുഹമ്മദ് കോറാത്ത് (30), ജോയ് ആലുക്കാസ് ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസ് (37), സതേണ്‍ ഫ്രാഞ്ചൈസ് കമ്പനി ഗ്രൂപ്പ് ചെയര്മാന് കേശവന് മുരളീധരന് (48) എന്നിവരാണ് മറ്റു മലയാളികള്‍.അറേബ്യന്‍ ബിസിനസ് ഡോട്കോമിന്റെതാണ് പട്ടിക.
INDIANEWS24.COM Business