728-pixel-x-90-2-learn
728-pixel-x-90
<< >>

സമ്പന്നതയില്‍ ഇന്ത്യ ലോകത്ത് ആറാം സ്ഥാനത്തെന്ന് പഠനം

ന്യൂഡല്‍ഹി: സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്ത് ആറാം സ്ഥാനമെന്ന് പഠനം. ആഗോള സാമ്പത്തിക ഗവേഷണ അജന്‍സിയായ ന്യൂവേള്‍ഡ് വെല്‍ത്ത് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 8230 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇന്ത്യയ്ക്കുള്ളതെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് ചൈന. മൂന്നാം സ്ഥാനത്ത് ജപ്പാന്‍. ഏറ്റവും മുന്നിലുള്ള അമേരിക്കയുടെ സമ്പത്ത് 64,584 ബില്യണ്‍ ഡോളര്‍ ആണ്. അടുത്ത സ്ഥാനങ്ങളിലുള്ള ചൈനയ്ക്കും ജപ്പാനും യഥാക്രമം 24000, 19000 ബില്യണ്‍ ഡോളറാണുള്ളത്.

രാജ്യങ്ങളിലെ വ്യക്തികളുടെ സമ്പത്തും. വരുമാനവും ബിസിനസും എല്ലാം പരിഗണിച്ചാണ് പഠനം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.

പട്ടികയില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ യഥാക്രമം യു.കെയും ജര്‍മ്മനിയുമാണ്. ഇന്ത്യയ്ക്ക് പിന്നില്‍ ഫ്രാന്‍സ്(ഏഴ്), കാനഡ(എട്ട്), ഇറ്റലി(ഒമ്പത്) എന്നീ രാജ്യങ്ങളാണുള്ളത്.

സാമ്പത്തിക വളര്‍ച്ച സംബന്ധിച്ചും പഠനത്തില്‍ പറയുന്നുണ്ട്. 2016-2017 കാലഘട്ടത്തില്‍ ആഗോള തലത്തില്‍ ഇന്ത്യയാണ് മുന്നില്‍. ഇക്കാലയളവില്‍ 25 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം കൈവരിച്ചതെന്ന് വ്യക്തമാക്കുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയുടേത് 22 ശതമാനമാണ്.

INDIANEWS24.COM NEWDELHI

Leave a Reply