728-pixel-x-90-2-learn
728-pixel-x-90
<< >>

സമൂഹ മാധ്യമങ്ങളില്‍ സ്വന്തം പേര് പോലും ഉപയോഗിക്കാത്ത മലയാളികള്‍ നിരവധി

തിരുവനന്തപുരം:സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുള്ള മലയാളികളില്‍ 38 ശതമാനം പേരും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ മടിക്കുന്നതായി കണ്ടെത്തല്‍.പലരും വ്യാജ പേരിലാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.കൂടാതെ പ്രൊഫൈല്‍ ചിത്രമായിട്ട് സിനിമാ താരങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

പെണ്‍കുട്ടികളില്‍ 78 ശതമാനം പേരും ഇത്തരത്തില്‍ ഉള്ളവരാണെന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലൂടെ അറിയാനായി.27 ശതമാനം ആണ്‍കുട്ടികളും സ്വന്തം ഐഡന്റിറ്റി വ്യക്തമാക്കാന്‍ മടിക്കുന്നു.വിവരശേഖരണത്തിനും പഠനാവശ്യത്തിനുമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് 40 ശതമാനം വിദ്യാര്‍ത്ഥികളാണ്.വാര്‍ത്തകള്‍ക്കായി സേര്‍ച്ച് ചെയ്യുന്നത് വെറും നാല് ശതമാനം പേര്‍.

സമൂഹമാധ്യമങ്ങള്‍ക്കായി 67 ശതമാനം ആണ്‍കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പെണ്‍കുട്ടികളില്‍ 52 ശതമാനം പേരാണ് ഉള്ളത്.എട്ട് ശതമാനം വിദ്യാര്‍ത്ഥികളാണ് സമൂഹമാധ്യമത്തിന് അടിപ്പെട്ടതായി കണക്കാക്കുന്നത്.കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആയിരത്തോളം വിദ്യാര്‍ത്ഥികളിലാണ് സര്‍വ്വേ നടത്തിയത്.

INDIANEWS24.COM Kerala

Leave a Reply