728-pixel-x-90-2-learn
728-pixel-x-90
<< >>

സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്‌മെന്റ് നടത്തുന്നത് അംഗീകാരമില്ലാത്ത ഏജന്‍സികളാകാം

കുവൈറ്റ് സിറ്റി:സമൂഹമാധ്യമങ്ങള്‍ വഴി വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.മണിക്കൂര്‍ നിരക്കില്‍ വീട്ടുജോലിക്കാരെ നല്‍കുനമെന്ന സോഷ്യല്‍ മീഡിയ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ക്ക് അംഗീകൃത ഏജന്‍സികളെ മാത്രമെ ആശ്രയിക്കാന്‍ പാടുള്ളുവെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ നിര്‍ദ്ദേശം.

അംഗീകാരമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്ന വ്യാജ ഏജന്‍സികളുടെ വലയില്‍ ജനങ്ങള്‍ കുടുങ്ങരുതെന്നാണ് കുവൈറ്റ് സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ കുടിയേറ്റ വിഭാഗത്തിലെ കുറ്റാന്വേഷണ തലവന്‍ ബ്രിഗോഡിയല്‍ സൗദ് അബ്ദുള്ള അല്‍ ഖാദര്‍,മീഡിയ വിഭാഗം മേധാവി ആദില്‍ അല്‍ ഹഷാഷ് എന്നിവരാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദ്ദേശം വ്യക്തമാക്കിയത്.വീട്ടുജോലികള്‍ക്ക് ദിവസത്തിനും മണിക്കൂറിനുമായി വേതനം നിശ്ചയിക്കാം എന്ന തരത്തില്‍ നടത്തുന്ന പ്രചാരണങ്ങളെല്ലാം തട്ടിപ്പാണെന്ന് അവര്‍ അറിയിച്ചു.സോഷ്യല്‍ മീഡിയയെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് കുറ്റകൃത്യം വളരാനെ ഉപകരിക്കൂ.ഇവരെ കണ്ടെത്തി നിയമനടപടി കൈക്കൊള്ളുമെന്നും അധികൃതര്‍ പറഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply