728-pixel-x-90-2-learn
728-pixel-x-90
<< >>

സമൂഹമാധ്യമങ്ങളിലൂടെ അതിര് കടന്ന പ്രയോജനപ്പെടുത്തലിന് വിലക്ക്‌

അബുദാബി:ധനസമ്പാദനത്തിനും അപകീര്‍ത്തിപ്പെടുത്തലുകള്‍ക്കുമായി സമൂഹ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തുന്ന പ്രവണതയ്ക്ക് അബുദാബി പോലീസിന്‍രെ താക്കീത്.ഇത്തരത്തില്‍ അതിരുകടന്ന് സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമൂഹ മാധ്യമങ്ങള്‍ മറയാക്കി പണാപഹരണം നടത്തിയ ഒട്ടേറെ പേരെ ഇതിനകം പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ചിലര്‍ പരിധിവിട്ട ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നത്. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും സമൂഹ മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നവരുണ്ട്. കുറ്റകൃത്യങ്ങളുണ്ടാക്കി മറ്റുള്ളവരുടെ പേരിലേക്ക് ചാര്‍ത്തിയതായും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പൊലീസിന്റെ പുതിയ നീക്കം.

INDIANEWS24.COM Gulf Desk

Leave a Reply