ന്യൂഡല്‍ഹി: സമൂല മാറ്റങ്ങളുമായി പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം കുറച്ചുകൂടി എളുപ്പത്തില്‍ നേടാമെന്നതാണ് പുതിയ നയത്തിലെ കാതലായ മാറ്റമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ്പുതിയ ദേശീയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്തത്.
വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ പുതിയ മാറ്റം കൊണ്ടുവരുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. ഇതു സംബന്ധിച്ച അറിയിപ്പ് പിന്നാലെ പ്രസിദ്ധീകരിക്കും. മന്ത്രാലയത്തിന്റെ പേരു തന്നെ മാറുന്നു എന്നതാണ് ഇതിലെ ഒരു മാറ്റം.മാനവവിഭവശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പ് എന്നാണ് പുനര്‍നാമകരണം ചെയ്തത്. വിദ്യാഭ്യാസവകുപ്പ് എന്നത് 1985-ല്‍ രാജീവ് ഗാന്ധിയുടെ ഭരണ കാലത്താണ് മാനവവിഭവ ശേഷി വകുപ്പെന്ന് പേര് മാറ്റിയിരുന്നത്.
INDIANEWS24 EDUCATION DESK