728-pixel-x-90-2-learn
728-pixel-x-90
<< >>

സമീര റെഡ്ഡിയും കതിര്‍ മണ്ഡപത്തിലേക്ക്

മുംബൈ : വാരണം ആയിരത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടി സമീര റെഡ്ഡിയും വിവാഹത്തിനൊരുങ്ങുന്നു. മുംബയിലുള്ള ബിസിനസുകാരൻ അക്ഷയ് വർദയാണ് സമീരയുടെ നായകൻ. ഒരു വർഷത്തെ പ്രണയം സമീരയുടെ ജന്മദിനമായ ഡിസംബർ 14ന് നിശ്ചയത്തിലെത്തിക്കുകയായിരുന്നു. വിവാഹം ഒരു വർഷം കഴിഞ്ഞേയുള്ളൂ. ബൈക്ക് നിർമ്മാണ കമ്മനി നടത്തുന്ന അക്ഷയ്‌യെ ഒരു സുഹൃത്തിന്റെ പാർട്ടിയിൽ വച്ചാണ് സമീര പരിചയപ്പെട്ടത്. ബൈക്കിനോടുള്ള ക്രെയ്സ് ഇരുവരെയും തമ്മിലടുപ്പിക്കുകയായിരുന്നു. ഓ മൈ ഗോഡ് എന്ന ചിത്രത്തിൽ നടൻ അക്ഷയ് കുമാർ ഉപയോഗിച്ചത് അക്ഷയ് വർദയുടെ കമ്പനി ഡിസൈൻ ചെയ്ത ബൈക്കാണ്.

മോഹന്‍ലാലിന്‍റെ നായികയായി ടി കെ രാജീവ്കുമാറിന്‍റെ ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെ  സമീര റെഡ്ഡി ഇടയ്ക്ക് മലയാളത്തിലും എത്തിയിരുന്നു.

ASH INDIANEWS24

Leave a Reply