728-pixel-x-90-2-learn
728-pixel-x-90
<< >>

സമാന്തര സിനിമയിലെ നീലക്കണ്ണുള്ള സുന്ദരന്‍ യാത്രയായി

ദുബായ്: സമാന്തര സിനിമകളുടെ ചോക്ലേറ്റ് സുന്ദരന്‍ ഫാറൂഖ് ഷെയ്ഖിന് ബോളിവുഡ് വിട ചൊല്ലി.ഇന്നലെ ദുബായിലാണ് 65കാരനായ ഫാറൂഖ് ഷേഖ് ഹൃദയയസ്തംഭനത്തെത്തുടര്‍ന്നു അന്തരിച്ചത്‌.മൃതദേഹം മുംബൈയിലേയ്ക്ക് എത്തിച്ചു.രൂപ ജെയിനാണ് ഭാര്യ.ശൈഷ്ഠയും സനയും മക്കളാണ്.

എഴുപതുകളിലും എണ്‍പതുകളിലും സമാന്തര സിനിമകളില്‍ സജീവമായിരുന്ന ഫാറൂഖ് ഷെയ്ഖ് വിശ്രുത ചിത്രം ഉമ്രാവ് ജാന്‍,എണ്‍പതുകളിലെ സൂപ്പര്‍ഹിറ്റ്ച കുടുംബ ചിത്രമായ ചഷ്‌മേ ബദൂര്‍, സത്യജിത് റായിയുടെ ശത്‌രഞ്ച് കേ ഖിലാഡി, , കസ്സി സെ നാ കെഹ്‌ന, നൂറി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യജിത്റായ്ക്ക് പുറമെ ഋഷികേശ് മുഖര്‍ജി, മുസാഫര്‍ അലി, കേതന്‍ മേത്ത തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അദ്ദേഹം സഹകരിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.ടെലിവിഷന്‍ അവതാരകനായും ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.ചമത്കാര്‍, ജി മന്ത്രിജി, ശ്രീകാന്ത് എന്നിവയായിരുന്നു അദ്ദേഹം വേഷമിട്ട പ്രധാന ടി.വി. സീരിയലുകള്‍.ജീന ഇസ്സി കാ നാം ഹൈ എന്ന ഒരു ടെലിവിഷന്‍ ഷോയുടെ അവതാരകന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധ നേടി.

ഒരു അഭിഭാഷകനായി ജീവിതമാരംഭിച്ച ഫാറൂഖ് തിയേറ്ററിനോടുള്ള തന്‍റെ പ്രണയം മൂലം ആയ തൊഴില്‍ അവസാനിപ്പിച്ചു. നന്നേ ചെറുപ്പത്തില്‍ തന്നെ നാടകരംഗത്ത് സജീവമായിരുന്ന ഫാറൂഖ് ഷെയ്ഖ് ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

1973ല്‍ ഗരം ഹവയിലൂടെയാണ് ഫാറൂഖ് ഷേഖ് ശ്രദ്ധിക്കപ്പെട്ടത്.നാസറുദിന്‍ഷായുടെ കഥയില്‍ ശ്രദ്ധേയമായൊരു നെഗറ്റീവ് വേഷവും അദ്ദേഹം ചെയ്തു. 2009ല്‍ ലാഹോറിലെ എസ്.കെ. റാവുവിന്റെ വേഷത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ക്ലബ് 60 യാണ് പുറത്തിറങ്ങിയ അവസാനചിത്രം. ഇതിലെ നായകനായിരുന്ന ഷെയ്ഖ് അയന്‍ മുഖര്‍ജിയുടെ യേ ജവാനി ഹൈ ദീവാനിയിലും മികവുറ്റ വേഷം ചെയ്തു.ഫാറൂഖ് ഷെയ്ഖ് ദീപ്തി നവല്‍ ജോഡികള്‍ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നിരവധി ഹിറ്റ്‌ ചിത്രങ്ങളില്‍ അവര്‍ ഒരുമിച്ചു.

ഹിന്ദി സമാന്തര സിനിമാരംഗത്തെ ഒരു ദീപ്ത സുന്ദര കാലഘട്ടമാണ് ഫാറൂഖ് ഷേഖിന്‍റെ വിയോഗത്തോടെ അവസാനിക്കുന്നത്.

SANU INDIANEWS24

FAROOQ SHEIKH FILMOGRAPHY

Club 60 (2013)
Yeh Jawaani Hai Deewani (2013)
Shanghai (2012)
Listen… Amaya (2013)
Tell Me O Khuda (2011)
Accident on Hill Road (2009)
Lahore (2009)
Saas Bahu Aur Sensex (2008)
Lépidoptère (1998)
Mohabbat (1997)
Ab Insaf Hoga (1995)
Maya Memsaab (1992)
Jaan-E-Wafa (1990)
Mera Damad (1990)
Toofan (1989)
Doosra Kanoon (1989)
Biwi Ho To Aisi (1988)
Gharwali Baharwali (1988)
Peechha Karo (1987)
Rajlakshmi (1987)
Khel Mohabbat Ka (1986)
Anjuman (1986)
Ek Pal (1986)
Faasle (1985)
Salma (1985)
Lorie (1984)
Singhpeechha karro[1986]
Ab Ayega Mazaa (1984)
Yahan Wahan (1984)
Lakhon Ki Baat (1984)
Rang Birangi (1983)
Ek Baar Chale Aao (1983)
Katha (1983)
Kissi Se Na Kehna (1983)
Bazaar (1982)
Saath Saath (1982)
Chashme Buddoor (1981)
Umrao Jaan (1981)
Noorie (1979)
Gaman (1978)
Shatranj Ke Khiladi (1977)
Mere Saath Chal (1974)
Garam Hawa (1973)

farooq 2

.

Leave a Reply