728-pixel-x-90-2-learn
728-pixel-x-90
<< >>

സമരം സര്‍ക്കാരിനോടല്ല, പോലീസിനെതിരെയാണ്: മഹിജ

തിരുവനന്തപുരം:സമരം സര്‍ക്കാരിനെതിരെയല്ല പോലീസിനെതിരെയാണെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ.ബുധനാഴ്ച്ച തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനടുത്ത് വച്ചുണ്ടായ പോലീസ് നടപടിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് അവര്‍.സ്വകാര്യ വാര്‍ത്താ ചാനലിനോട് പ്രതികരിച്ച അവര്‍ പോലീസിനോടുള്ള വിയോജിപ്പ് വ്യക്തമായി പ്രകടിപ്പിച്ചു.

ജിഷ്ണു ആഗ്രഹിച്ച സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്.അതിനാല്‍ എതിരൊന്നും പറയുന്നില്ല.തന്നെ ആക്രമിച്ച പോലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും.മഹിജ പറഞ്ഞു.ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുംവരെ സമരം തുടരും.ഇതേ വിഷയത്തില്‍ ജിഷ്ണു പ്രണോയിയുടെ സഹോദരിയും നിരാഹാര സമരം തുടങ്ങി.വീട്ടില്‍ തന്നെയാണ് സഹോദരി അവിഷ്ണ നിരാഹാരം കിടക്കുന്നത്.അച്ഛനും അമ്മയും തിരിച്ച് എത്തുംവരെ നിരാഹാരം കിടക്കുമെന്നാണ് അവിഷ്ണ പറയുന്നത്.ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരാഹാരം കിടക്കുകയാണ്.

ഇന്നലെ ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു ഡി എഫും ബി ജെ പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഉച്ചയോടടുക്കുമ്പോള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

INDIANEWS24.COM T V P M

Leave a Reply