കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടറിയറ്റ് ഉപരോധസമരം പാതിവഴിയില്‍ പിന്‍വലിച്ചത് വ്യവസായി എം എ യൂസഫലിയുടെ മധ്യസ്ഥതയില്‍ നടത്തിയ ഒതുതീര്‍പ്പിന്റെ ഫലമായാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന് ആരോപിച്ചു. ഇടതുമുന്നനിയില്നിന്നു പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, കെ ഇ ഇസ്മയില്‍, എളമരം കരിം എന്നിവരും യുഡിഎഫില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തെന്നു സുരേന്ദ്രന് പറഞ്ഞു.