jio 800x100
jio 800x100
728-pixel-x-90
<< >>

സമന്വയ കള്‍ച്ചറല്‍ അസോസിയേഷന്‍റെ ആല്‍ബര്‍ട്ട യൂണിറ്റ് രൂപീകരിച്ചു

എഡ്‌മണ്ടണ്‍:കാനഡയിലെ മലയാളികളുടെ സാംസ്‌കാരികസംഘടനയായ സമന്വയ കള്‍ച്ചറല്‍ അസോസിയേഷന്‍റെ ആല്‍ബര്‍ട്ട യൂണിറ്റ് രൂപീകരിച്ചു. സെക്രട്ടറിയായി അനൂപ്‌ പൈലിയെയും പ്രസിഡണ്ടായി സുമിത് സുകുമാരനെയും തെരഞ്ഞെടുത്തു. സുമേഷ് ജെ നായർ [ജോയിന്റ് സെക്രട്ടറി],  ദിലീഷ് ജോർജ് [വൈസ് പ്രസിഡണ്ട്], ജോജി മാത്യു [ട്രഷറർ], സിനോജ് എബ്രഹാം, ലിജിത ഷാജേഷ് എന്നിവരാണ്‌ മറ്റ് കമ്മിറ്റിയംഗങ്ങള്‍.

സമന്വയ സെക്രട്ടറി പ്രദീപ്‌ ചേന്നംപള്ളില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷാജേഷ് പുരുഷോത്തമന്‍, ജോയിന്റ് സെക്രട്ടറി സൂരജ്‌ അത്തിപ്പറ്റ എന്നിവര്‍ സംസാരിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ സാബു മണിമലേത്ത്, അനീഷ്‌ ജോസഫ്, സജു ഇവാന്‍സ് എന്നിവര്‍ പങ്കെടുത്തു.

സമ്മേളനത്തോട് അനുബന്ധിച്ച് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട പങ്കെടുത്ത കാവ്യവേളയും ഉണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി അനീഷ്‌ അലക്സ് സ്വാഗതവും സോവറിന്‍ ജോണ്‍ നന്ദിയും പറഞ്ഞു.

INDIANEWS24 TORONTO DESK

Leave a Reply