ലണ്ടന്‍:പുരുഷ അധ്യാപകരുടെയും കുട്ടികളുടെയും സമനില തെറ്റിക്കുന്നതിനെ തുടര്‍ന്ന് യു കെയിലെ വെസ്റ്റ് മിഡ്ലാന്‍ഡിലെ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പാവാട ധരിക്കുന്നത് നിര്‍ത്തലാക്കി.കാല് മുട്ടിനും ഒരുപാട് ഉയരത്തില്‍ വരെ മാത്രം ഇറക്കമുള്ള പാവാടകളാണ് ഇവിടെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്കൂള്‍ യുണിഫോം പാവാട.
ഇത് മാറ്റി ലോങ് ട്രൗസറാക്കാനാണ് ഒരു സ്കൂളിലെ പ്രധാനാധ്യാപികയുടെ നിര്‍ദ്ദേശം. സ്റ്റാഫോര്‍ഡ് ഷൈറിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് പ്രദേശത്തെ സ്കൂളായ ട്രെന്‍താം ഹൈസ്കൂളിലെ പ്രധാനാധ്യാപിക റൊവേന ബ്ലെന്കോവ് ആണ് പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.അരയ്ക്ക കീഴോട്ട് ഭൂരിബാഗവും വെളിയില്‍ കാണുന്ന തരത്തിലാണ് ഹയര്‍ സെക്കന്റി തലം വരെയുള്ള കുട്ടികള്‍ ഇവിടെ പഠിക്കാനെത്തുന്നത്.
നിലവിലെ വസ്ത്രധാരണ രീതി കാരണംഏഴ് വയസ്സു മുതലുള്ള പെണ്‍കൂട്ടികളുടെ കാര്യം വലിയ ആശങ്കയുള്ളതായി റൊവേന മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവച്ചു.ഇതിനാല്‍ വരുന്ന സെപ്തംബര്‍ മുതല്‍ ലോങ് ട്രൈസര്‍ ധരിക്കാവുന്ന തരത്തിലേക്ക് സ്കൂളിലെ യൂണിഫോം മാറ്റാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
INDIANEWS24.COM London