728-pixel-x-90-2-learn
728-pixel-x-90
<< >>

സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക – കല കുവൈറ്റ്‌

വിദേശത്ത്‌ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു വരുന്ന പ്രവാസികൾടെ ക്ഷേമ പുനരിധിവാസ പ്രവർത്തനങ്ങൾക്കായി സമഗ്ര പ്രവാസി നയം പ്രഖ്യാപിക്കണമെന്ന് കേരള ആർട്ട്‌ ലവേഴ്സ്‌ അസ്സോസിയേഷൻ കല കുവൈറ്റ്‌ 35മത്‌ വാർഷിക പ്രതിനിധി സമ്മേളനം കേന്ദ്ര സർക്കാറിനോട്‌ ആവശ്യപ്പെട്ടു.

ഇന്ത്യൻ ജനസംഖ്യയിൽ 3% ത്തോളവും കേരളീയ ജനസംഖ്യയിൽ 15% ത്തോളവും പ്രവാസികളാണ്‌. 45 ദശലക്ഷം ഡോലറിലധികം വിദേശനാണ്യം നേടിത്തരുന്ന വിദേശ ഇന്ത്യക്കാർ സ്വദേശത്തും വിദേശത്തും നിരവധി പ്രശ്നങ്ങളാണ്‌ നേരിടുന്നത്‌. പുനരധിവാസം ഉൾപ്പടെയുള്ള അടിയന്തര ശ്രദ്ധ പതിയേണ്ട പ്രശ്നങ്ങൾ ഉൾപ്പെടുത്തി ഒരു സമഗ്ര പ്രവാസി നയം പ്രഖ്യാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കല പ്രസിഡന്റ്‌ ടി വി ഹിക്മത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന യോഗത്തൊൽ കലയുടെ
മുൻ കാല നേതാവും മുതിർന്ന പ്രവർത്തകനുമായ ശ്രീ ജെ ആൽബർട്ട്‌ ഉദ്ഘാടനം ചെയ്തു. ദിലീപ്‌ നടേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. കലാവിഭാഗത്തിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ സുനിൽ കുമാർ, ജൂബി കയ്യൂർ എന്നിവർക്ക്‌ യഥാക്രമം വി അനിൽ കുമാർ സാം പൈനു
മൂട്‌ എന്നിവർ ഉപഹാരങ്ങൾ കൈമാറി.
പ്രതി നിധി സമ്മേളനത്തിന്‌ കല ജോയൊന്റ്‌ സെക്രട്ടറി എൻ ആർ രജീഷ്‌ സ്വാഗതം ആശംസിച്ചു.kala 2

Leave a Reply