jio 800x100
jio 800x100
728-pixel-x-90
<< >>

സബ്ജില്ലാ ശാസ്ത്രമേളയില്‍ കോട്ടണ്‍ഹില്‍ എല്‍.പി.സ്‌കൂള്‍ ചാമ്പ്യന്മാരായി.

തിരുവനന്തപുരം : സൗത്ത് സബ്ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ മേളയില്‍ 114 പോയിന്റ് നേടി കോട്ടണ്‍ഹില്‍ ഗവ: എല്‍ പി സ്‌കൂള്‍ ഓവറാള്‍ ചാമ്പ്യന്മാരായി. ശാസ്‌ത്രോല്‍സവത്തിലും പ്രവര്‍ത്തിപരിചയമേളയിലും ഓവറാള്‍ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രത്തില്‍ ഓവറാള്‍ രണ്ടാം സ്ഥാനവും ഗണിതോല്‍സവത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണു സബ്ജില്ലാ ഓവറോള്‍ ചാമ്പ്യന്മാരായത്. കോട്ടണ്‍ഹില്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ചു വിജയികളായ കുട്ടികളെ സമ്മാനങ്ങള്‍ നല്‍കി അദരിക്കുകയും അനുമോദിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ. ബുഹാരി, പി.ടി.എ വൈസ് പ്രസിഡന്റ് ബ്രിജിത് ലാല്‍, എം.പി.ടി.എ പ്രസിഡന്റ് അനിലാബിനോജ്, അധ്യാപകരായ ടി എ ജേക്കബ്, സെലിന്‍ ആര്‍,കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.സ്‌കൂള്‍ ലീഡര്‍ ഉമ വിജയികള്‍ക്ക് വേണ്ടി നന്ദി പറഞ്ഞു.

Leave a Reply