728-pixel-x-90-2-learn
728-pixel-x-90
<< >>

സഫ്ദര്‍ ഹാഷ്മിക്ക് കല കുവൈറ്റിന്റെ സ്മരണാഞ്ജലി

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നേതൃത്വത്തില്‍ നടന്നു വരുന്ന നാടക ക്യാമ്പിലെ നാടക പ്രവര്‍ത്തകര്‍ തെരുവുകളില്‍ അവകാശബോധത്തിന്റെ തീക്കനല്‍ പകര്‍ന്ന പ്രമുഖ നാടക-സാമൂഹ്യ പ്രവര്‍ത്തകന്‍ സഫ്ദര്‍ ഹഷ്മിയെ അനുസ്മരിച്ചു. 25 വര്‍ഷം മുമ്പ് ഒരു പുതുവര്‍ഷരാവിലാണ് ഭരണവര്‍ഗ ഗുണ്ടകള്‍ സഫ്ദറിന്റെ ജീവനെടുത്തത്. മംഗഫ് കല സെന്‍ററില്‍ നടന്നു വരുന്ന നാടക കളരിയുടെ ഭാഗമായാണ് പ്രവര്‍ത്തകര്‍ സഫ്ദര്‍ ഹഷ്മിയെ അനുസ്മരിച്ചത്. കുവൈറ്റിലെ പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുരേഷ് തോലബ്ര  സഫ്ദര്‍ ഹഷ്മിയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങില്‍ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത്, കല വിഭാഗം സെക്രട്ടറി ടി.വി.ജയന്‍, സാഹിത്യ വിഭാഗം സെക്രട്ടറി ജെയിംസ്‌.കെ.തോമസ്‌ ദിലീപ് നടേരി സജീവ്‌ അബ്രഹാം, ജി.സനല്‍കുമാര്‍ തുടങ്ങിയവരടക്കം നിരവധി പേര്‍ സംബന്ധിച്ചു.

Leave a Reply