728-pixel-x-90-2-learn
728-pixel-x-90
<< >>

സന്യാസിയുടെ സ്ത്രീവിരുദ്ധ നിലപാട്:കലാമിന്റെ പുസ്തക പ്രകാശനം നടന്നില്ല

തൃശൂര്‍:പുസ്തക പ്രകാശനത്തിന് പരിഭാഷകയെ വേദിയില്‍ കയറ്റേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ പുസ്തക പ്രകാശന ചടങ്ങ് നടന്നില്ല.വിവര്‍ത്തകയെ വേദിയില്‍ കയറ്റേണ്ടെന്ന തീരുമാനത്തിനെതിരെ വിവിധ യുവജന,വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പ്രതിഷേധവുമായെത്തിയതിനെ തുടര്‍ന്നാണ് ചടങ്ങ് ഉപേക്ഷിച്ചത്.

കാലാതീതം എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പ്രസാധകര്‍ കൈക്കൊണ്ട തീരുമാനമാണ് വിവാദമായത്.ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന സ്വാമി ബ്രഹ്മ വിഹാരി ദാസിന് സ്ത്രീകള്‍ സമീപത്ത് നില്‍ക്കാന്‍ പാടില്ലെന്ന നിഷ്‌കര്‍ഷയുണ്ടെന്നും അതിനാല്‍ വിവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്ത ചടങ്ങില്‍ പങ്കെടുക്കരുതെന്നും പ്രസാദകര്‍ ദൂതന്‍ മുഖേന അവരെ അറിയിച്ചു.ഇത് പുസ്തക പ്രകാശനം നടക്കുന്ന ഇന്ന് ശ്രീദേവി ഫേസ് ബുക്കിലിട്ടു.ഇതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

കലാമിന്റെ ആത്മീയഗുരു പ്രമുഖ് സ്വാമിയുമൊത്തുള്ള അദ്ദേഹത്തിന്റെ അനുഭവമാണ് പുസ്തകത്തിന്റെ പ്രതിപാദ്യം.കലാമും അരുണ്‍ തിവാരിയും ചേര്‍ന്നാണ് പുസ്‌കതം രചിച്ചത്.

INDIANEWS24.COM TSR

Leave a Reply