jio 800x100
jio 800x100
728-pixel-x-90
<< >>

സന്നദ്ധ സേവകര്‍ക്ക് നന്ദിയുമായി മലയാളത്തിന്റെ വാനമ്പാടി കോട്ടണ്‍ഹില്‍ സ്‌കൂളില്‍ എത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുവാനുള്ള വിഭവ സമാഹരണം നടത്തിയ തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഹൈസ്‌കൂളില്‍ സന്നദ്ധ സേവനം നടത്തിവന്ന നൂറു കണക്കിന് ചെറുപ്പക്കാര്‍ക്ക് നന്ദി പറഞ്ഞ് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര എത്തി. പിന്നണി ഗായകരായ അന്‍വര്‍ സാദത്ത്, രാജലക്ഷ്മി എന്നിവരും കെ എസ് ചിത്രക്കൊപ്പം ക്യാമ്പില്‍ എത്തി. വിതരണത്തിനായി കൊണ്ടുവന്നശുചീകരണ സാമഗ്രികള്‍ കൈമാറുകയും ചെയ്തു. അസിസ്റ്റന്റ് കലക്ടര്‍ പ്രിയങ്ക ഐ.എ.എസിന്റെ അഭ്യര്‍ത്ഥന മാനിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിന്ന്് ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ട അവസാന ലോറിക്ക് അവര്‍ പച്ചക്കൊടി കാട്ടി. മറ്റു ഗായകര്‍ ഒപ്പം ചേര്‍ന്ന് സന്നദ്ധ സേവകര്‍ക്കായി ഗാനങ്ങളും ആലപിച്ചു. നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ എസ് ചിത്ര രണ്ടു ലക്ഷം രൂപ സംഭാവന നല്കിയിരുന്നു. കേരളാ ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍ (കല), മറ്റ് സംഗീത സന്നദ്ധ സംഘടകളുമായി ചേര്‍ന്ന് നടത്തി വരുന്ന ‘സാന്ത്വന സംഗീതം ‘ പരിപാടിയുമായി തിരുവോണ നാളില്‍ ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും എന്ന് കലയുടെ ഭാരവാഹികള്‍ അറിയിച്ചു. കലയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗായകരും സംഗീതജ്ഞരും ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആഗസ്റ്റ് 21 മുതല്‍ പ്രതിഫലം വാങ്ങാതെ കലാപരിപാടികള്‍ അവതരിപ്പിച്ചു വരികയാണ്

Leave a Reply