728-pixel-x-90-2-learn
728-pixel-x-90
<< >>

സന്ദീപാനന്ദഗിരിയുടെആശ്രമത്തിലെ വാഹനങ്ങൾ പെട്രോൾ ഒഴിച്ച് തീയിട്ടതെന്ന് ഫൊറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിലെ വാഹനങ്ങൾ പെട്രോൾ ഒഴിച്ച് തീയിട്ടതെന്ന് ഫൊറൻസിക് റിപ്പോർട്ട്.ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്കെതിരെ നേരത്തെ ഭീഷണി ഉണ്ടായിരുന്നു.അതേസമയം, സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ ഒരുക്കി. ഒരു ഗൺമാനെ അനുവദിച്ചു. ആശ്രമത്തിലും പൊലീസ് കാവല്‍ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.  സമീപത്തെ ക്ഷേത്രക്യാമറയിൽ പതി‌ഞ്ഞ ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

INDIANEWS24 TVPM DESK

Leave a Reply