jio 800x100
jio 800x100
728-pixel-x-90
<< >>

സന്ദര്‍ശക വീസയില്‍ യു എ ഇയില്‍ എത്തുന്നതിന്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്

ദുബായ്: സന്ദര്‍ശക വിസയില്‍ തൊഴില്‍ തേടി യു എ ഇയിലേക്ക് വരുന്ന പൗരന്‍മാര്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്.ഇത്തരത്തില്‍ വന്ന നിരവധി പേര്‍ ചതിയില്‍പ്പെടുന്ന സാഹചര്യം കൂടിയതിനാലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ അറിയിച്ചു.

യു എ ഇയില്‍ ജോലി തേടുന്നവര്‍ ഇവിടെയെത്തും മുമ്പേ അവരുടെ പ്രവേശന പെര്‍മ്മിറ്റും വീസയും തൊഴില്‍ ഓഫറും ആധികാരികമാണോ എന്ന് ഉറപ്പുവരുത്തണമെന്ന് കോണ്‍സുല്‍ ആവശ്യപ്പെടുന്നു. വ്യാജന്‍മാരായ നിരവധി ഏജന്റുമാര്‍ രംഗത്തുണ്ട്. വഞ്ചിക്കപ്പെട്ട അവസ്ഥയിലുള്ള നിരവധി ഇന്ത്യന്‍ തൊഴിലാളികള്‍ക്കുവേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നിരവധി ടെലിഫോണ്‍ കോളുകളാണ് ഇവിടുത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വരുന്നത്.

അടുത്തിടെ ഇന്ത്യയില്‍ നിന്നും സന്ദര്‍ശകവീസയിലെത്തിയ ഒരുസംഘം തൊഴിലാളികള്‍ ഭക്ഷണംപോലും കിട്ടാതെ വലഞ്ഞ സ്ഥിതിയുണ്ടായി. ഇവരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള തൊഴിലാളികള്‍ സര്‍ക്കാരിന്റെ ഇമൈഗ്രേറ്റ് ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സംവിധാനം വഴി യു എ ഇയിലേക്ക് എത്തുന്നതായിരിക്കും സുരക്ഷിതമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിക്കുന്നു.കൂടാതെ വിവിധ ആശുപത്രികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ നിരവധി വ്യാജ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കിയും തൊഴില്‍ തട്ടിപ്പ് നടത്തുന്നവര്‍ സജ്ജീവമാണെന്നും അധികൃതര്‍ പറയുന്നു.

INDIANEWS24.COM Gulf Desk

 

Leave a Reply