728-pixel-x-90-2-learn
728-pixel-x-90
<< >>

സന്തോഷ്‌ മാധവന്റെ രാസലീലക്ക് എട്ട് വര്‍ഷം തടവ്

കൊച്ചി : വിവാദ സ്വാമി സന്തോഷ് മാധവന് ലൈംഗിക പീഡനക്കേസില്‍ എട്ടുവര്‍ഷം തടവ് ശിക്ഷ. കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ സന്തോഷ്മാധവന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. മറ്റൊരു പീഡനക്കേസില്‍ ഇയാളെ വെറുതെ വിടുകയും ചെയ്തു.

ഭക്തിയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഹൈക്കോടതി വിധി. രണ്ട് പീഡനക്കേസുകളില്‍ സന്തോഷ് മാധവന് നേരത്തെ കീഴ്‌ക്കോടതി 16 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ സന്തോഷ് മാധവന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ ഒരു കേസില്‍ തെളിവില്ലെന്ന് കണ്ട് കോടതി ഇയാളെ വെറുതെ വിട്ടു.

 

Leave a Reply