728-pixel-x-90-2-learn
728-pixel-x-90
<< >>

സനീഷ് കെ സോമന്‍ കാസ്നിയുടെ പ്രസിഡണ്ട്‌ ഡെറ്റി ആന്റണി സെക്രട്ടറി 

ABY ABRAHAM:

ബെല്‍ഫാസ്റ്റ്: നോര്‍ത്ത് ബെല്‍ഫാസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഘടനയായ കാസ്നി യുടെ പ്രസിഡണ്ട്‌ ആയി സനീഷ് കെ സോമനെയും ജനറല്‍ സെക്രട്ടറിയായി ഡെറ്റി ആന്റണിയേയും തിരഞ്ഞെടുത്തു.കാസ്നിയുടെ ക്രിസ്ത്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് ശേഷം നടന്ന പൊതു യോഗത്തിലാണ് വരും വര്‍ഷത്തെ കാസ്നിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തത്.

ജിന്റോ ജോസഫിനെയാണ് ട്രഷര്‍ ആയി തിരഞ്ഞെടുക്കപെട്ടത്.സുമി ജോണ്‍സനും പ്രദീപ് തങ്കപ്പനുമാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍.ഡോണ്‍ ജോസഫ് ,സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട്‌ എബി എബ്രഹാം,ജോബ്‌ കുഞ്ഞുമോന്‍ എന്നിവര്‍  എക്സികുട്ടീവ് കമ്മറ്റിയില്‍ തുടരും എന്ന് അറിയിച്ചു.

കാസ്നിയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്ത്മസ് പുതുവത്സരാഘോഷങ്ങളില്‍ സി.ഐ കുഞ്ഞുമോന്‍ ക്സ്രിത്മസ് സന്ദേശം നല്‍കി.തുടര്‍ന്നു സുമി ജോണ്‍സണ്‍,പ്രദീപ് തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കലാപരിപാടികള്‍ അരങ്ങേറി.

 

Leave a Reply