728-pixel-x-90-2-learn
728-pixel-x-90
<< >>

സദ്ദാമിനു വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ വധിച്ചു

 

ബാഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്‍റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിക്കൊന്നതായി റിപ്പോര്‍ട്ട്. ജഡ്ജി റൌഫ് അബ്ദുറഹ്മാനെയാണ് ഐഎസ്ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ശേഷം വധിച്ചത്. ഇറാഖ് സര്‍ക്കാര്‍ വാര്‍ത്ത‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ജഡ്ജിയെ വിമതര്‍ തട്ടിക്കൊണ്ടുപോയി എന്നത് സര്‍ക്കാര്‍ നിക്ഷേധിച്ചിട്ടില്ല.

കലാപം തുടങ്ങിയതോടെ ഒരു നര്‍ത്തകന്റെ വേഷത്തില്‍ ബാഗ്ദാദില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ജഡ്ജിയെ ഈ മാസം 16ന് വിമതര്‍ പിടികൂടിയെന്നും രണ്ട് ദിവസങ്ങള്‍ക്കു ശേഷം വധിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇറാഖിന്‍റെ കൂടുതല്‍ പ്രദേശങ്ങള്‍ വിമതര്‍ പിടിച്ചെടുത്തു.

Leave a Reply