728-pixel-x-90-2-learn
728-pixel-x-90
<< >>

സദാചാരക്കാര്‍ തകരേണ്ടത്‌ തന്നെ, സ്‌നേഹചുംബനം ആയുധമാക്കേണ്ടതാണോ? യുവാക്കള്‍ ചോദിക്കുന്നു

കൊച്ചി:സ്‌നേഹചുംബനം പ്രതിസന്ധിയിലേക്ക്.ചില രാഷ്ട്രീയ,സാമൂദായിക സംഘടനകളുടെ ബലത്തില്‍ നടത്തിവരുന്ന സദാചാര പോലീസിനെതിരെയുള്ള പ്രതിഷേധമായി കൊച്ചിയില്‍ സംഘടിപ്പിക്കാനിരിക്കുന്ന കമിതാക്കളുടെ ചുംബന പരിപാടിക്ക് പോലീസ്പി അനുമതി ലഭിച്ചേക്കില്ല. അതിനിടെ ചുംബനസമരത്തിനെതിരെയും പ്രചാരണം നടക്കുന്നുണ്ട്. നഗരത്തിലെ ഒരുകൂട്ടം  വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിക്കെതിരെ രാഗത്തുവന്നു.

നവംബര്‍ രണ്ട് ഞായറാഴ്ച്ച വൈകീട്ട് അഞ്ചിന് എറണാകുളത്തെ മറൈന്‍ ഡ്രൈവിലാണ് സ്‌നേഹ ചുംബനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.കോഴിക്കോട് നഗരത്തില്‍ സദാചാരത്തിന്റെ പേരുപറഞ്ഞ് പ്രമുഖ ഹോട്ടലിലെ കോഫി ഷോപ്പ് ചില പൊതുപ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ ആക്രമിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ പരിപാടി സംഘടിപ്പിച്ചത്.ഒരു കൂട്ടം യുവാക്കളായിരുന്നു ഇതിന് നേതൃത്ത്വം ഏറ്റെടുത്തത്.പരിപാടി വിജയകരമാക്കുവാന്‍ സമൂഹമാധ്യമ ബാന്ധവങ്ങള്‍ സജ്ജീവമായി പ്രയോജനപ്പെടുത്തി പ്രായഭേദമന്യേ കമിതാക്കളെ ക്ഷണിച്ചു.
സംഭവം വാര്‍ത്താ പ്രാധാന്യം നേടിയതോടെ വിവിധ സംഘടനകളില്‍ നിന്നും മുറുമുറുപ്പുയര്‍ന്നു.ബുധനാഴ്ച്ച രാവിലെ പരിപാടി സംബന്ധിച്ച് മറൈന്‍ ഡ്രൈവില്‍ സംഘാടകര്‍ വിളിച്ചുചേര്‍ത്ത പത്ര സമ്മേളനം ചിലര്‍ ചേര്‍ന്ന് അലങ്കോലപ്പെടുത്തി.വാര്‍ത്താ സമ്മേളനത്തിന് മുന്നോടിയായി പരിപാടിക്കായി ഇറങ്ങിത്തിരിച്ച ഒരുകൂട്ടം യുവാക്കളെ ആക്രമിക്കുകയും പ്രചാരണത്തിനായി കൊണ്ടുവന്ന പ്ലക്കാര്‍ഡുകള്‍ കീറിക്കളയുകയും ചെയ്തു.

എന്നാല്‍ കൊച്ചി നഗരത്തിലെ കോളജ് വിദ്യാര്‍ത്ഥി,വിദ്യാര്‍ത്ഥിനികള്‍ സ്‌നേഹ ചുംബനത്തിനെതിരെ നിലപാടുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ചില നീക്കങ്ങളും നടത്തിയിരിക്കുകയാണ്. സദാചാര പോലീസിനെ പിന്തുണയ്ക്കുന്നില്ലെങ്കിലും പ്രതിഷേധിക്കേണ്ടത് ഇത്തരത്തിലല്ലെന്നാണ് ഇവരുടെ വാദം.സ്‌നേഹചുംബനത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് മഹാരാജാസ് കോളജിലെ മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ കേരളത്തിന്റെ പരമ്പരാഗത വേഷമായ കേരള സാരിയുടുത്ത് വായ്മൂടിക്കെട്ടി രാജേന്ദ്ര മൈതാനത്തിനു മുമ്പിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ അണിചേരുകയും ചെയ്തു. ഇഷ്ടപ്പെടുന്നവര്‍ പരസ്യമായി ചുംബിക്കുന്നതിന് എതിരല്ല.എന്നാല്‍ അത് ഒരു പ്രതിഷേധ ആയുധമായി ഏറ്റെടുക്കുന്നതിനോട് യോജിക്കുന്നുമില്ല- ഇവര്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ബുധനാഴ്ച്ച വാര്‍ത്താ സമ്മേളനത്തിന് മുന്നോടിയായി ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ കൂടിയായതോടെ സ്‌നേഹ ചുംബനം പ്രതിസന്ധിയിലായിരിക്കുകയാണ്.സുരക്ഷാ കാരണങ്ങളാല്‍ പരിപാടിക്ക് അനുമതി നല്‍കാനായേക്കില്ലെന്ന നിലപാടിലാണ് പോലീസ്‌.പോലീസ് ഇടപെട്ടാണ് ബുധനാഴ്ച്ച ആക്രമികളെ പിന്തിരിപ്പിച്ചത്.എന്നാല്‍ ആരും പരാതി രേഖപ്പെടുത്താതിരുന്നതിനാല്‍ കേസെടുത്തിട്ടുമില്ല.

INDIANEWS24.COM KOCHI

Leave a Reply