728-pixel-x-90-2-learn
728-pixel-x-90
<< >>

സത്യപ്രതിജ്ഞ ബുധനാഴ്ച്ച വൈകീട്ട് നാലിന്‌

തിരുവനന്തപുരം:പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബുധനാഴ്ച്ച വൈകീട്ട് നാലിന് അധികാരമേല്‍ക്കും.സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.പുതിയ സര്‍ക്കാരിന് അധികാരമേല്‍ക്കാനുള്ള കത്തുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണറെ കണ്ടു. സി പി എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പിണറായിയെ തെരഞ്ഞെടുത്ത ശേഷമായിരുന്നു കൂടിക്കാഴ്ച്ച.

തിങ്കളാഴ്ച്ച എ കെ ജി സെന്ററില്‍ ചേര്‍ന്ന സി പി എം. എം എല്‍ എമാരുടെ യോഗത്തിത്തിലാണ്‌ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തത്‌.സി പി എം സ്വതന്ത്രര്‍ അടക്കം 63 എം എല്‍ എ മാരാണ് പാര്‍ട്ടിക്കുള്ളത്.പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോടിയേരി ബാലകൃഷണന്‍ നിര്‍ദ്ദേശിച്ചതോടെ യോഗം ഐകകണ്‌ഠേന അംഗീകരിച്ചു.തുടര്‍ന്നായിരുന്നു കത്തുമായി ഗവര്‍ണറെ കണ്ടത്.സത്യപ്രതിജ്ഞയ്ക്ക് മുമ്പ്‌ ബുധനാഴ്ച്ച രാവിലെ 9.30ന് നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് ഗവര്‍ണര്‍ പി സദാശിവം സമയം അനുവദിച്ചു.

INDIANEWS24.COM T V P M

Leave a Reply