ഇസ്ലാമാബാദ്: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞയിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കും.പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിതീകരിച്ചു.ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരുടെ സത്യപ്രതിജ്ഞയിലൊന്നും പാക്കിസ്ഥാനെ ഇതുവരെ ക്ഷണിച്ചിരുന്നില്ല.
പാക് പട്ടാളം ഇന്ത്യന്‍ സൈനികരെ അതി നിഷ്ഠൂരമായി തലയറുത്ത് കൊലപ്പെടുത്തിയത് അടുത്തിടെയാണ്.ഈ അവസരത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തുന്നത് വന്‍ പ്രതിഷേധത്തിനു കാരണമായേക്കാം.
ഇരു പ്രധാനമന്ത്രിമാരും തമ്മിലും നവാസ് ഷെരീഫും ഇന്ത്യന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും തമ്മിലും കൂടിക്കാഴ്ചകള്‍ ഉണ്ടാകുമെന്ന് അറിയുന്നു.ഏതായാലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടാന്‍ പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
INDIANEWS24 NEWDELHI