728-pixel-x-90-2-learn
728-pixel-x-90
<< >>

സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍-മഞ്ജു ചിത്രത്തിന് പേരിട്ടു

പതിനാറ് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു.’എന്നും എപ്പോഴും’ എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.

സാധാരണയായി ചിത്രീകരണം പൂര്‍ത്തിയായ ശേഷമേ സത്യന്‍ ചിത്രങ്ങള്‍ക്ക് പേരിടുന്ന പതിവുള്ളു.ഇക്കുറിയും അത് തെറ്റിച്ചില്ല.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ കരിയറിലെ രണ്ടാം വരവ് നടത്തിയ മഞ്ജുവിന്റെ അടുത്ത ചിത്രം.ഈ വര്‍ഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദ്യ ചിത്രം.സ്‌നേഹവീട് പുറത്തിറങ്ങി 4 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യനും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന ചിത്രം. അങ്ങനെ ഒരുപാട് പ്രത്യേകതകളുമായാണ് ‘എന്നും എപ്പോഴും’ വിഷു കൈനീട്ടമായി പ്രേക്ഷകന് മുന്നിലേക്കെത്തുന്നത്.

രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ പത്രപ്രവര്‍ത്തകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍.അഭിഭാഷകയായി മഞ്ജു വാര്യര്‍ എത്തുന്നു.ചിത്രത്തിന്റെ ബാക്കിയുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

INDIANEWS24.COM MOVIES

Leave a Reply