jio 800x100
jio 800x100
728-pixel-x-90
<< >>

സത്യനാരായണ നാദെല്ല മൈക്രോസോഫ്റ്റ് മേധാവി

വാഷിങ്ടണ്‍ : ഒരു ഭാരതീയന്‍ കൂടി അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയരുകയാണ്. ലോകം കണ്ട ഏറ്റവും വലിയ കമ്പനികളിലൊന്നായ  മൈക്രോസോഫ്റ്റിന്‍റെ sathya billgates സി ഇ ഒ ആയി ഹൈദരാബാദ് സ്വദേശി സത്യനാരായണ നെദെല്ലയെ തിരഞ്ഞെടുത്തു. അമേരിക്കന്‍ പൌരത്വമുള്ള സത്യ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയില്‍ നിന്നും എം ബി എ ബിരുദവും യൂണിവേഴ്സിറ്റി ഓഫ് വിസ്കോന്‍സിനില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ എം എസ് ബിരുദവും ഇന്ത്യയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റുട്ടില്‍ നിന്നും എന്ജിനിയറിങ് ബിരുദവും നേടിയിട്ടുണ്ട്.സ്റ്റീവ് ബാമറുടെ പിന്‍ഗാമിയായാണ് മൈക്രോസോഫ്റ്റില്‍ 22 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സത്യ നാദെല്ല കമ്പനിയുടെ തലപ്പത്തെത്തുന്നത്.കമ്പനിയുടെ ചരിത്രത്തിലെ മൂന്നാമത്തെ സി.ഇ. ഒയാണ് നാല്‍പ്പത്തിയാറുകാരനായ സത്യ. പ്രഥമ  സി ഇ ഒ സാക്ഷാല്‍ ബില്‍ ഗേറ്റ്സ് തന്നെയായിരുന്നു.

മൈക്രോസോഫ്റ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച വിഭാഗമാണ് ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചു വരികയാണ് സത്യ. എന്‍ജിനീയറിങ് പ്രാഗത്ഭ്യമുള്ളയാള്‍ കമ്പനിയുടെ തലപ്പത്തെത്തണമെന്ന നിലപാടാണ് സത്യക്ക് തുണയായത്.അതെ സമയം സാങ്കതിക ഉപദേശകനായി ഫൌണ്ടറായ ബില്‍ ഗേറ്റ്‌സ്  തുടരും. പുതിയ ചെയര്‍മാനായി ജോണ്‍ തോംപ്സനെ തെരഞ്ഞെടുത്തു.

INDIANEWS24 WASHINGTON

Leave a Reply