jio 800x100
jio 800x100
728-pixel-x-90
<< >>

സഞ്ജു സാംസൺ 42 പന്തിൽ 85,കിങ്‌സ് ഇലവൻ ഉയർത്തിയ 224 മറികടന്ന് രാജസ്‌ഥാന്‌ റോയൽ വിജയം !

ഷാർജ:വൻ സ്‌കോറുകൾ കഥ പറഞ്ഞ പോരാട്ടത്തിൽ തകർപ്പൻ ആന്റി ക്‌ളൈമാക്‌സുമായി രാജസ്‌ഥാൻ റോയൽസ് തുടര്ച്ചയായ രണ്ടാം വിജയം നേടി.  ഇക്കുറിയും മലയാളി താരം സഞ്ജു സാംസന്റെ ഗംഭീര ഇന്നിംഗ്‌സ് രാജസ്‌ഥാന്‌ തുണയായി.സഞ്ജു സാംസൺ തന്നെയാണ് മാൻ ഓഫ് ദ മാച്ച്.കേവലം 42 പന്തിൽ ഇരുന്നിലേറെ സ്‌ട്രൈക് റേറ്റ് നിലനിർത്തി നാലു ഫോറും ഏഴു സിക്‌സും സഹിതം സഞ്ജു നേടിയ 85 റൺസ് രാജസ്‌ഥാന്‌ നിർണ്ണായകമായി.മത്സരത്തിൽ ഏറിയ പങ്കും ചിത്രത്തിൽ പോലുമില്ലാതിരുന്ന രാജസ്ഥാനെ അവസാന ഓവറുകളിൽ രാഹുൽ ടെവാട്ടിയയുടെ തകർപ്പൻ പ്രകടനമാണ് വിജയത്തിലേക്ക് കൈപിടിച്ചത്.ആദ്യ 21 പന്തുകളിൽ നിരാശാജനകമായ പ്രകടനം കാഴ്ച വച്ച രാഹുൽ ടെവാട്ടിയ, സഞ്ജു സാംസൺ പുറത്തായ ശേഷം അതിശയകരമായ പ്രകടനമാണ് പുറത്തെടുത്തത്. ഷെൽഡൻ കോട്രൽ എറിഞ്ഞ 18 ാം ഓവറിലെ ഒന്നൊഴികെ എല്ലാ പന്തുകളും ബൗണ്ടറി ലൈനിനു മുകളിലൂടെ അതിർത്തികടന്നു. ആ ഓവറിൽ അഞ്ച് സിക്സ് നേടിയ രാഹുൽ ടെവാട്ടിയ 30 റൺസാണ് അടിച്ചുകൂട്ടിയത്.31 പന്തിൽ ഏഴ് സിക്സ് ഉൾപ്പെടെ 53 റൺസാണ് രാഹുൽ ടെവാട്ടിയ നേടിയത്.

തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധസെഞ്ചുറിയുമായി രാജസ്ഥാൻ ഇന്നിങ്സിന് അടിസ്ഥാനമിട്ട മലയാളി താരം സഞ്ജു സാംസൺ, ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്ത് എന്നിവരാണ് ടീമിന്റെ യഥാർഥ വിജയശിൽപികൾ. സഞ്ജുവിന്റെ നിർണായക വിക്കറ്റും നിർണായക ഘട്ടത്തിൽ റോബിൻ ഉത്തപ്പയുടെ വിക്കറ്റുമെടുത്ത മുഹമ്മദ് ഷമിയെ തുടർച്ചയായി രണ്ട് സിക്‌സറുകൾ പറത്തി സമ്മർദ്ദമയച്ച ജോഫ്ര ആർച്ചറും നിർണായക സംഭാവന നൽകി. ഒടുവിൽ, നേരിട്ട ആദ്യ പന്തിൽത്തന്നെ ബൗണ്ടറി നേടി ടോം കറൻ രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

42 പന്തിൽ 85 റൺസെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ഇതിനിടെ സഞ്ജു ഐപിഎലിൽ 100 സിക്‌സും പിന്നിട്ടു. സ്റ്റീവ് സമിത്ത് 27 പന്തിൽ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 50 റൺസെടുത്തു. ടെവാട്ടിയ 31 പന്തിൽ ഏഴു പടുകൂറ്റൻ സിക്‌സറുകൾ സഹിതം 53 റൺസെടുത്തു. ഇതിൽ ഷെൽഡൺ കോട്രലിന്റെ ഒരു ഓവറിൽ നേടിയ അഞ്ച് സിക്‌സറുകളും ഉൾപ്പെടന്നു. ജോഫ്ര ആർച്ചർ മൂന്നു പന്തിൽ 13 രൺസോടെയും ടോം കറൻ ഒരു പന്തിൽ നാലു റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ് ലഭിച്ച കിങ്സ് ഇലവൻ പഞ്ചാബ്, മായങ്ക് അഗർവാൾ – കെ.എൽ. രാഹുൽ വെ…പിൻബലത്തിൽ 20 ഓവറിൽ 223 റൺസാണ് അടിച്ചുകൂട്ടിയത്. . കഴിഞ്ഞ ദിവസം ചെന്നൈയ്ക്കെതിരെ രാജസ്ഥാൻ നേടിയ 216 റൺസാണ് പഞ്ചാബ് മറികടന്നത്. സെഞ്ചുറിയുമായി മായങ്ക് അഗർവാളും .അർധ സെ‍ഞ്ചുറിയുമായി രാഹുലും കളംനിറഞ്ഞതോടെ രാജസ്ഥാൻ റോയൽസ് ബോളർമാർ കാഴ്ചക്കാരായി. ആദ്യ വിക്കറ്റിൽ മായങ്ക് – രാഹുൽ സഖ്യം 183 റൺസാണ് നേടിയത്. മായങ്ക് 106 റൺസ് നേടിയും രാഹുൽ 69 റൺസ് നേടിയുമാണ് പുറത്തായത് .പഞ്ചാബ് ഉയർത്തിയ 224 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ബാക്കിനിർത്തിയാണ് രാജസ്ഥാൻ മറികടന്നത്.ഇത് ഈ വർഷത്തെ ഐപിഎൽ 13–ാം സീസണിലെ ഉയർന്ന ടീം സ്കോറാണിത്.

 

INDIANEWS 24 CRICKET DESK 

Leave a Reply