മുംബൈ:ആദ്യമായി ഒരു മലയാളിക്ക് ഐ പി എല്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവി.സഞ്ജു സാംസണ് ഇനി മുതല്‍ പ്രഥമ ഐ പി എല്‍ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സിനെ നയിക്കും. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ചത് ഈ ഇരുപത്താറുകാരനായിരുന്നു. 2013 മുതല്‍ രാജസ്ഥാനിലുണ്ട്. ഐപിഎലിലെ മികവാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ സഞ്ജുവിന് തുറന്നത്.ഐപിഎലില്‍ 107 കളിയില്‍ രണ്ട് സെഞ്ചുറിയും 13 അരസെഞ്ചുറയും ഉള്‍പ്പെടെ 2584 റണ്‍ നേടിയിട്ടുണ്ട്.ആസ്ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാന് സഞ്ജുവിനെ ക്യാപ്റ്റനായി നിയോഗിച്ചത്.
INDIANEWS24 CRICKET DESK