മുംബൈ: മലയാളിതാരം സഞ്ജു വി സാംസന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരകള്‍ക്കുള്ള 17 അംഗ ഇന്ത്യന്‍ ടീമില്‍ ഈ വിക്കറ്റ്കീപ്പര്‍ – ബാറ്റ്സ്മാനെ ഉള്‍പ്പെടുത്തി. ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 7 വരെയാണ് മത്സരങ്ങള്‍.
തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്കോണം ലിജി ഹട്ടില്‍ വിശ്വനാഥന്റെയും ലിജിയുടെയും മകനായ സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടംനേടുന്ന മൂന്നാമത്തെ മലയാളിയാണ്. ടിനു യോഹന്നാന്, എസ് ശ്രീശാന്ത് എന്നിവരാണ് മുമ്പ് കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമില്‍ എത്തിയിട്ടുള്ളത്.
ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെയാണ് സഞ്ജു ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനാണ്.