ബംഗളുരു:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ മലയാളിതാരം സഞ്ജു വി സാംസണിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി.4.5 കോടി രൂപയ്ക്കാണ് ഡല്‍ഹി ടീം സഞ്ജുവിനെ വിളിച്ചെടുത്തത്.ഇന്നത്തെ ലേലത്തില്‍ ഏറ്റവും വലിയ വില ലഭിച്ചത് മുന്‍ ചെന്നൈതാരം പവന് നേഗിക്കാണ്.8.5 കോടിക്ക് ഡല്‍ഹി തന്നെയാണ് പവനിനെയും സ്വന്തമാക്കിയത്.
യുവരാജ് സിങ്ങിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് വിളിച്ചെടുത്തത് ഏഴ് കോടി രൂപയ്ക്കാണ്.ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലിടം നേടിയ ആഷിഷ് നെഹ്രയെ അഞ്ചര കോടി രൂപയ്ക്കും സണ്‍റൈസേഴ്സ് സ്വന്തമാക്കി.മറ്റൊരു മലയാളി താരമായ സച്ചിന് ബേബിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പത്ത് ലക്ഷം രൂപയ്ക്കാണ് വിളിച്ചെടുത്തത്.351 താരങ്ങളില്‍ നിന്നാണ് ഇന്ന് ലേലം നടന്നത്.
INDIANEWS24.COM SPORTS DESK