728-pixel-x-90-2-learn
728-pixel-x-90
<< >>

സഞ്ജുവിന്‍റെ അര്‍ദ്ധ സെഞ്ച്വറിക്കും രാജസ്ഥാനെ രക്ഷിക്കാനായില്ല,കൊല്‍ക്കത്ത ക്വാളിഫയറിലേക്ക്

കൊ​ൽ​ക്ക​ത്ത: ആദ്യ എലിമിനേറ്ററില്‍ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നോ​ട് 25 റ​ണ്‍സിന് പരാജയപ്പെട്ടു അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ രാജസ്ഥാന്‍ റോയല്‍സ് പുറത്തായി. കോ​ൽ​ക്ക​ത്ത ഉ​യ​ർ​ത്തി​യ 170 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന രാ​ജ​സ്ഥാ​ൻ നി​ശ്ചി​ത ഓ​വ​റി​ൽ നാല് വിക്കറ്റ് നഷ്ടത്തില്‍  144 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. ആ​ദ്യ എ​ലി​മി​നേ​റ്റ​ർ താണ്ടിയ കൊൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ നേ​രി​ടും.ആ​ന്ദ്രേ റ​സ​ലി​ന്‍റെ വെ​ടി​ക്കെ​ട്ടും ക്യാ​പ്റ്റ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്കി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് ആ​ദ്യം ബാ​റ്റു ചെ​യ്ത കോ​ൽ​ക്ക​ത്ത​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്താ​ൻ തു​ണ​ച്ച​ത്.

നാ​ലി​ന് 51 എ​ന്ന നി​ല​യി​ൽ​നി​ന്നു നാ​യ​ക​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു ടീ​മി​നെ ചു​മ​ലേ​റ്റി​യ ദിനേഷ് കാ​ർ​ത്തി​ക്ക് (52) കോ​ൽ​ക്ക​ത്ത ഇ​ന്നിം​ഗ്സിനെ ​മുന്നില്‍ നിന്ന് നയി​ച്ചു. ശു​ഭ്മാ​ൻ ഗി​ല്ലി​നെ​യും (28) റ​സ​ലി​നെ​യും കൂ​ട്ടു​പി​ടി​ച്ച് കാ​ർ​ത്തി​ക് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ടീം ​സ്കോ​ർ ആ​റി​ന് 135 വ​രെ​യെ​ത്തി​ച്ചു. 38 പ​ന്തി​ൽ നാ​ല് ഫോ​റും ര​ണ്ട് സി​ക്സും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു കാ​ർ​ത്തി​ക്കി​ന്‍റെ ഇ​ന്നിം​ഗ്സ്.കാ​ർ​ത്തി​ക് വീ​ണ​ശേ​ഷം രാ​ജ​സ്ഥാ​ൻ ബൗ​ള​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പാ​യി​ച്ച റ​സ​ൽ ( 25 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 49) അ​ഞ്ച് സി​ക്സും മൂ​ന്നു ഫോ​റും പ​റ​ത്തി. രാ​ജ​സ്ഥാ​നാ​യി കൃ​ഷ്ണ​പ്പ ഗൗ​തം, ജോ​ഫ്ര ആ​ർ​ച്ച​ർ, ലാ​ഫ്ലി​ൻ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​നു ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​ണു ല​ഭി​ച്ച​ത്. ഓ​പ്പ​ണ​ർ രാ​ഹു​ൽ ത്രി​പാ​ഠി പു​റ​ത്താ​കു​ന്പോ​ൾ 5.1 ഓ​വ​റി​ൽ 47 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു രാ​ജ​സ്ഥാ​ൻ. തു​ട​ർ​ന്നെ​ത്തി​യ സ​ഞ്ജു സാം​സ​ണൊ​പ്പം നാ​യ​ക​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ ടീ​മി​നെ നൂ​റു ക​ട​ത്തി. പ​ക്ഷേ, ര​ഹാ​നെ (41 പ​ന്തി​ൽ 46) വീ​ണ​തോ​ടെ രാ​ജ​സ്ഥാ​ന്‍റെ പ​ത​നം തു​ട​ങ്ങി. അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച​തി​നു പി​ന്നാ​ലെ സ​ഞ്ജു​വും വീ​ണു. 38 പ​ന്തി​ൽ 50 റണ്‍സ് നേടിയ സഞ്ജു വി സാംസനാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ടോപ്‌ സ്കോറര്‍.

INDIANEWS24 SPORTS DESK

Leave a Reply