jio 800x100
jio 800x100
728-pixel-x-90
<< >>

സഞ്ജുവിന്റെ മികവില്‍ കേരളത്തിന് അട്ടിമറി ജയം

കൊച്ചി:സഞ്ജു വി സാംസന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍  കേരളത്തിന് അട്ടിമറി വിജയം.അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച പഞ്ചാബ് ടീമില്‍ യുവരാജ് സംഗും ഹര്‍ഭജനും ഉള്‍പ്പെട്ടിരുന്നു.ജയത്തോടെ കൊച്ചിയില്‍ നടന്നുവരുന്ന മുഷ്താഖ് അലി ട്വെന്റി 20 ക്രിക്കറ്റിന്റെ സൂപ്പര്‍ലീഗിലേക്ക് കേരളം കടന്നു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടി.മറുപടി ബാറ്റിംഗ് ആരംഭിച്ച കേരള ഇന്നിംഗ്‌സിന്റെ നെടുംതൂണായി നിന്നത് സഞ്ജുവിന്റെ മിന്നുന്ന പ്രകടനമായിരുന്നു.72 റണ്‍സ് നേടിയ സഞ്ജു വിജയറണ്ണിനരികത്തെത്തി പുറത്തായി.ഒടുവില്‍ 19.5 ഓപറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം കണ്ടു.മുഹമ്മദ് അസ്ഹറുദ്ദീന്‍,വി എ ജഗദീഷ് എന്നിവരും കേരളത്തിനു വേണ്ടി നന്നായി ബാറ്റ് ചെയ്തു.

പഞ്ചാബിനായി യുവരാജ് സിംഗ് 44 പന്തില്‍ 54 റണ്‍സ് നേടി.നന്നായി പന്തെറിഞ്ഞ ഹര്‍ഭജന്‍ സിംഗ് നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു.

INDIANEWS24.COM Sports Desk

Leave a Reply