728-pixel-x-90-2-learn
728-pixel-x-90
<< >>

സഞ്ജയ് ദത്ത് പരോളിലിറങ്ങി

പുനെ:അനധികൃതമായിം ആയുധം കൈവശം വച്ചതിന് ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് രണ്ടാഴ്ച്ചത്തെ പരോളില്‍ പുറത്തേക്കിറങ്ങി.ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷങ്ങള്‍ വീട്ടുകാര്‍ക്കൊപ്പം ചെലവിടണമെന്ന താരത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പൂനെയിലെ യേര്‍വാഡ സെന്ട്രല്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയത്.

1993 ബോംബെ സ്‌ഫോടന പരമ്പര നടന്ന കാലത്ത് എ കെ 56 റൈഫിള്‍ അനധികൃതമായി കൈവശം വച്ചു ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്തുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 2013 നവംബറില്‍ ചികിത്സയ്ക്കും മറ്റുമായി പരോളിലിറങ്ങിയ താരം 28 ദിവസം ജയിലിനു പുറത്ത് ചെലവഴിച്ചതിനെ ചൊല്ലി വിവാദം ആളിക്കത്തിയിരുന്നു.ജയില്‍ പുള്ളികള്‍ക്ക് ഒരു വര്‍ഷം പരമാവധി 14 ദിവസമേ പരോള്‍ അനുവദിക്കാന്‍ പാടുള്ളു.

INDIANEWS24 PUNE

Leave a Reply