മുംബൈ : സച്ചിനായി സമര്‍പ്പിക്കപ്പെട്ട ചാമ്പ്യന്‍സ് ലീഗ് T 20 ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് വിജയകിരീടം ചൂടി. അത്യന്തം ആവേശഭരിതമായ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു. 203 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടി എന്നു തോന്നിപ്പിച്ചുവെങ്കിലും മലയാളി യുവതാരം സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിംഗ് ഒരു ഘട്ടത്തില്‍ രാജസ്ഥാന് റോയല്‍സിനെ വിജയതീരത്ത് എത്തിച്ചതാണ്. സഞ്ജു സാംസണ് കേവലം മുപ്പതു പന്തുകളില്‍ നിന്നും അറുപതു റണ്‍സ് നേടി. അജാന്ക്യ രഹാനെയുടെ മികച്ച പിന്തുണയോടെ സഞ്ജു രാജസ്ഥാന് റോയല്‍സിന് ഏകദേശം വിജയമുറപ്പിച്ചതാണ്. പക്ഷെ സഞ്ജുവിന്റെ പുറത്താകല്‍ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഷെയ്ന് വാട്സന് കൂടി പുറത്തായതോടെ മുംബൈ വിജയം ഉറപ്പിച്ചു. ഹര്ഭജന് സിംഗ് നാല് വിക്കറ്റ് നേടിക്കൊണ്ട് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് ആയി. രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന്റെയും അവസാന മത്സരമായിരുന്നു ഇത്. പൊരുതി തോറ്റ ടീമിന്റെ നായകന് എന്ന ഖ്യാതിയുമായി ദ്രാവിഡും വിജയ ടീമിന്റെ ഭാഗമായി സച്ചിനും ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിച്ച ചാമ്പ്യന്‍സ് ലീഗ് T 20 ടൂര്‍ണമെന്റ് ഫൈനലിന് സാക്ഷ്യം വഹിക്കാന്‍ റെക്കോര്‍ഡ് ജനക്കൂട്ടമാണ് ദല്ഹിയിലെക്കൊഴുകിയത്.
SANUINDIANEWS