മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ ഒരു നാഴികകല്ല് കൂടി താണ്ടിയിരിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും കൂടി 50,000 റണ്‍സ് കരസ്ഥക്കിയിരിക്കുകയാണ് സച്ചിന്. ചാമ്പ്യന്‍സ് ട്രോഫി T20 സെമിഫൈനല്‍ മത്സരത്തില്‍ ട്രിനിഡാഡ് & ടോബഗോയ്ക്കെതിരെയാണ് ഈ ചരിത്ര മുഹൂര്‍ത്തം കുറിക്കപ്പെട്ടത്.
ട്രിനിഡാഡ് & ടോബഗോയെ 6വിക്കറ്റിനു തകര്‍ത്തു കൊണ്ട് മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍സ് ട്രോഫി T20 ഫൈനലിലെത്തുകയും ചെയ്തു. സച്ചിന് 35റണ്‍സ് നേടി മുംബൈയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. ആദ്യ വിക്കറ്റില്‍ 90 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പിലൂടെ മുംബൈയെ വിജയതീരത്തോടടുപ്പിച്ചിട്ടാണ് സച്ചിന് പുറത്തായത്. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന് റോയല്‍സിനെ നേരിടും.
സച്ചിന് 953 മത്സരങ്ങളില്‍ നിന്നായി 50009 റണ്‍സ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 15,837 റണ്‍സും ഏകദിന മത്സരങ്ങളില്‍ നിന്നും 18,426 റണ്‍സും അദ്ദേഹം സ്കോര്‍ ചെയ്തു. 40 കാരനായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായ് 200 ടെസ്റ്റ് ക്രിക്കറ്റ് മത്സരം കളിക്കുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്ററാകാനുള്ള തയ്യാറെടുപ്പിലാണ്.
SANU INDIANEWS