728-pixel-x-90-2-learn
728-pixel-x-90
<< >>

സച്ചിന്‍ ’10′ന് പുറത്ത്; രോഹിത് ഇന്ത്യയെ ഉയര്‍ത്തി

കൊല്‍ക്കത്ത: വിടവാങ്ങലിന് കേളികൊട്ടായുള്ള കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പത്ത് റണ്ണിന് പുറത്ത്. പക്ഷെ, രോഹിത് ശര്‍മയുടെ അപരാജിത സെഞ്ചുറിയും അശ്വിന്റെ ചെറുത്തുനില്‍പ്പും ഇന്ത്യയുടെ നില സുരക്ഷിതമാക്കി. ഈഡന്‍ഗാര്‍ഡന്‍സില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ്‌ഇന്‍ഡീസിന്‍റെ ഒന്നമിന്നിങ്ങ്സ് സ്കോറായ 234 പിന്തുടരുന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 354 ലെത്തി.
ഈഡന്‍ഗാര്‍ഡന്‍സ് ഗാലറിയെ നിശബ്ദമാക്കി സ്പിന്നര്‍ ഷെയ്ന്‍ ഷില്ലിംഗ്ഫോര്‍ഡ് ആണ് 24 പന്ത് മാത്രം നീണ്ട സച്ചിന്‍റെ ഇന്നിങ്ങ്സിനു വിരാമമിട്ടത്. കളത്തിലെത്തിയപ്പോഴും മടങ്ങിയപ്പോഴും കാണികള്‍ എഴുന്നേറ്റുനിന്ന് മഹാതാരത്തിന് ആദരമര്‍പ്പിച്ചു.
രോഹിതും [127] ആശ്വിനുമാണ്[92] ക്രീസില്‍. ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോനിയാണ് [42] മികച്ച പ്രകടനം കാഴ്ചവെച്ച മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍.

Leave a Reply