ബോളര്‍മാരുടെ പേടിസ്വപ്നമായിരുന്ന വിരേന്ദര്‍ സേവാഗിന് അത്യുഗ്രന്‍ പിറന്നാള്‍ ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ പകരംവീട്ടല്‍. ഫീല്‍ഡില്‍ താന്‍ പറയുന്നതിന് നേരെ എതിര് പ്രവര്ത്തിച്ചിരുന്നതിനാണ് താന്‍ പകരംവീട്ടുന്നതെന്ന് വ്യക്തമാക്കിയാണ് സച്ചിന് തന്റെ ആശംസകള്‍ ട്വിറ്ററില്‍ കുറിച്ചത്. ഇരുവരും ഒരുമിച്ച് ഫീല്‍ഡില്‍ ആഹ്ലാദം പങ്കുടുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് അതിന് കീഴേ ആശംസാ വാചകങ്ങള്‍ തലകുത്തിയെഴുതുകയായിരുന്നു ലിറ്റില്‍ മാസ്റ്റര്‍.
39-ാം പിറന്നാള്‍ ആഘോഷിക്കുന്ന വീരുവിനുള്ള സച്ചിന്റെ ട്വീറ്റ് ഇങ്ങനെ. ‘ ഹാപ്പി ബര്‍ത്ത്ഡേ, മഹത്തായ ഒരു പുതിയ വര്‍ഷം കൂടി വീരുവിന് ആരംഭിക്കട്ടെ, ഫീല്ഡിലുണ്ടായിരുന്നപ്പോള് ഞാന്‍ എന്തു പറഞ്ഞാലും അതിന് എതിരായേ നീ പ്രവര്‍ത്തിക്കൂ, അതിന് എനിക്കുള്ള മറുപടി ഇതാണ്’ ഈ വാചകം മൊത്തം തലകുത്തിയാണ് സച്ചിന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇഷാന്ത് ശര്‍മ്മ, അജിങ്ക്യ രഹാനെ, അനില്‍ കുംബ്ലേ, സുരേഷ് റെയ്ന എന്നിവരും സേവാഗിന് പിറന്നാള്‍ ആശംസ ട്വീറ്റ് ചെയ്തു.
INDIANEWS24.COM Sports Desk