ന്യുഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറും പ്രമുഖ ശാസ്ത്രജ്ഞന്രാഷ്ട്രം നല്കുന്ന പരമോന്നത സിവിലിയന്‍ പുരസ്ക്കാരമായ ഭാരതരത്ന രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി.രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൌഡഗംഭീരമായ ചടങ്ങിലാണ് ഇരുവരും ആദരിക്കപ്പെട്ടത്.ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രാജ്യത്തെ ആദ്യ കായിക താരവുമാണ്ണ് തന്റെ നാല്‍പ്പതാം വയസില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സച്ചിന് രമേഷ് ടെന്‍ഡുല്‍ക്കര്‍ .
പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതിയുടെ അധ്യക്ഷനാണ് പ്രൊഫസര്‍ സി.എന്‍.ആര് റാവു. ശാസ്ത്ര രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്കിയ ശാസ്ത്രജ്ഞനുമാണ് ഇദ്ദേഹം.ശാസ്ത്രരംഗത്തു നിന്നും ഭാരതരത്ന ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ് റാവു. നോബല്‍ സമ്മാന ജേതാവ് സി വി രാമന് , എം വിശ്വശ്വരയ്യ, ഡോ.എ.പി.ജെ.അബ്ദുല്‍ കലാം എന്നിവര്‍ക്കാണ് ശാസ്ത്ര രംഗത്ത് നിന്ന് ഇതിനു മുന്‍പ് ഭാരത രത്ന നേടിയത്. അഞ്ച് പതിറ്റാണ്ടായി ശാസ്ത്രരംഗത്ത് സജീവസാന്നിധ്യമായ റാവുവിനെ ഇന്ത്യന്‍ ജനതയാകെ ശ്രദ്ധിച്ചത് ഭാരതരത്ന പുരസ്കാര ലബ്ധിയോടെയാണ്.
INDIA NEWS 24 NEW DELHI