728-pixel-x-90-2-learn
728-pixel-x-90
<< >>

സച്ചിന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു

വാഷിംങ്ടണ്‍:ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വീണ്ടും പാടണിഞ്ഞ് ബാറ്റുമേന്തി ക്രീസിലേക്കെത്തുന്നു.ഏറെ കാത്തിരിക്കേണ്ട അടുത്ത മാസം അമേരിക്കയില്‍ നടക്കുന്ന മൂന്ന് ട്വന്റി-20 മത്സരങ്ങളിലാകും സച്ചിന്‍ പാടണിയുക.

സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണും സച്ചിനും ചേര്‍ന്ന് ആരംഭിക്കുന്ന ക്രിക്കറ്റ് ലീഗിന്റെ ഭാഗമായാണ് വീണ്ടും ലിറ്റില്‍ മാസ്റ്റര്‍ ബാറ്റ് ചെയ്യാനൊരുങ്ങുന്നത്.ഓള്‍ സ്റ്റാര്‍ ലീഗ് എന്ന് പേരിട്ടിരിക്കുന്ന മത്സരം അമേരിക്കന്‍ ജനതയെ ക്രിക്കറ്റിലൂടെ ആനന്ദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്.നവംബര്‍ ഏഴിനാണ് ആദ്യമത്സരം.രണ്ടാം മത്സരം പതിനൊന്നിനും മൂന്നാമത്തേത് പതിനാലിനും നടക്കും.

സച്ചിന്റെയും ഷെയ്ന്‍ വോണിന്റെയും നേതൃത്വത്തിലുള്ള രണ്ട് ടീമുകള്‍ തമ്മിലായിരിക്കും മത്സരം.ക്രിക്കറ്റിലെ മറ്റ് ഇതിഹാസ താരങ്ങളായ ബ്രയാന്‍ ലാറ,വസീം അക്രം,മഹേല ജയവര്‍ദ്ധനെ തുടങ്ങിയവരും മത്സരത്തിനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.

INDIANEWS24.COM Sports Desk

Leave a Reply