728-pixel-x-90-2-learn
728-pixel-x-90
<< >>

സച്ചിന്‍ ഇന്ന് ബിഗ് സ്‌ക്രീനിലെ പിച്ചില്‍

ക്രിക്കറ്റ് ഇതിഹാസം സച്ചന്‍ തെണ്ടുല്‍ക്കറുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ഇന്ന് തിയേറ്ററുകളില്‍.ജെയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സച്ചിന്‍ തന്നെയാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്.താരത്തെ കൂടാതെ മുന്‍ നായകന്‍ എം എസ് ധോണി, വിരേന്ദര്‍ സേവാഗ് എന്നിവരും ചിത്രത്തിലുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ പ്രവ്യു കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നിരുന്നു. ക്രിക്കറ്റ് ലോകത്തെയും ബോളിവുഡിലെയും പ്രമുഖര്‍ ചിത്രം കാണാനെത്തി. ചാമ്പ്യന്‍സ് ട്രോഫിക്ക് പോകും മുമ്പ് ടീം ഇന്ത്യ ഒന്നടങ്കം പ്രവ്യു കാണാനെത്തി. അമിതാഭ് ബച്ചന്‍, അമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, നടി അനുഷ്‌ക ഷര്‍മ്മ, ധോണി, മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവരടക്കമുള്ള പ്രമുഖര്‍ എത്തിയിരുന്നു.

INDIANEWS24.COM Movies

Leave a Reply