jio 800x100
jio 800x100
728-pixel-x-90
<< >>

സച്ചിന്‍റെ വിടവാങ്ങല്‍ മുംബൈയില്‍; കൊച്ചിയിലേക്ക് വീണ്ടും ക്രിക്കറ്റ്

മുംബൈ: ഇതിഹാസതാരം സച്ചിന്‍ ടെന്‍ടുല്‍ക്കറിന്റെ വിടവാങ്ങല്‍ മത്സരം സ്വന്തം തട്ടകമായ മുംബൈയില്‍. ടെസ്റ്റ്‌ ക്രിക്കറ്റില്‍ സച്ചിന്‍ അവസാനമായി പാഡ് കെട്ടുന്ന ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന് മുംബൈ വാംഘടെ സ്റ്റേഡിയത്തെ ബിസിസിഐ തെരഞ്ഞെടുത്തു. നവംബര്‍ 14 മുതല്‍ 18 വരെയാണ് മത്സരം. പരമ്പരയിലെ ആദ്യമത്സരം നവംബര്‍ ആറു മുതല്‍ പത്തുവരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും.
ഏകദിന പരമ്പരയിലെ ആദ്യമത്സരം നവംബര്‍ 21ന് കൊച്ചിയില്‍ നടക്കും. 24ന് വിശാഖപട്ടണത്താണ് രണ്ടാം ഏകദിനം. മൂന്നാമത്തെ മത്സരം ബറോഡയിലോ കാണ്‍പുരിലോ 27ന് നടക്കും.

Leave a Reply