728-pixel-x-90-2-learn
728-pixel-x-90
<< >>

സച്ചിന്‍റെ റെക്കോര്‍ഡ്‌ ഭേദിച്ചു കോഹ്ലി അനായാസം അയുതാഭിഷിക്തനായി,പക്ഷെ മത്സരം “ടൈയില്‍”

വിശാഖപട്ടണം:ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അയുതം ( 10,000 ) റണ്‍സ് നേടുന്ന താരമെന്ന ലോക റെക്കോര്‍ഡ് ഇനി  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് സ്വന്തം. വിശാഖപട്ടണത്ത് നടന്ന വെസ്റ്റ്‌ ഇന്‍ഡീസുമായുള്ള രണ്ടാം  ഏകദിനത്തില്‍ 81 റണ്‍സ് പിന്നിട്ടപ്പോഴാണ് കോലി റെക്കോഡ് സ്വന്തമാക്കാക്കിയത്. 205ാം ഇന്നിങ്‌സിലാണ് കോലി 10,000 പിന്നിട്ടത്. ഡല്‍ഹിക്കാരന്റെ 213ാം ഏകദിനമാണ് വിശാഖപ്പട്ടണത്തിലേത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍  സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. 259 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 10000 ക്ലബ്ബിലെത്തിയത്. 263 ഇന്നിംംഗ്‌സുകളില്‍ നിന്ന് 10000 റണ്‍സ് ക്ലബ്ബിലെത്തിയ സൗരവ് ഗാംഗുലിയാണ് നിലവില്‍ അതിവേഗക്കാരുടെ പട്ടികയില്‍ രണ്ടാമന്‍. 266 ഇന്നിംഗ്‌സുകളില്‍ 10000 ക്ലബ്ബിലെത്തിയ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്.സച്ചിന് പുറമെ, രാഹുല്‍ ദ്രാവിഡ് (10,889), സൗരവ് ഗാംഗുലി (11,363) ,എം.എസ് ധോണി എന്നിവരാണ് 10,000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍.

കരിയറിലെ മുപ്പത്തിയേഴാം സെഞ്ച്വറി (157\ നോട്ട് ഔട്ട്‌) നേടിയാണ് കോഹ്ലി ലോക റെക്കോര്‍ഡ് ആഘോഷിച്ചത്.ഈ സെഞ്ചുറിയോടെ 61 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. അതിവേഗം 60 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടം കൈവരിക്കുന്ന ബാറ്റ്‌സ്മാനും കോലിയാണ്. 386 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോലി ഈ നേട്ടത്തിലെത്തിയതെങ്കില്‍ സച്ചിന്‍ കോലിയേക്കാള്‍ 40 ഇന്നിംഗ്‌സുകള്‍ അധികം കളിച്ചാണ് 60 രാജ്യാന്തര സെഞ്ചുറികളിലെത്തിയത്.ഇതോടൊപ്പം കേവലം 12 മത്സരങ്ങളില്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് നേടുക എന്ന നാഴികക്കല്ലു കൂടി കോഹ്ലി മറികടന്നു.

അതെ സമയം അത്യുജ്ജല പ്രകടനത്തിലൂടെ വെസ്റ്റ്‌ ഇന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ 321 റണ്‍സ് നേടി മത്സരം സമനിലയിലാക്കി. അവസാന പന്തുവരെ നീണ്ട ആവേശപ്പോരില്‍ ഇരു ടീമുകളും 321 റണ്‍സ് വീതം നേടിയതോടെ മത്സരം ടൈയില്‍ അവസാനിച്ചു.ഇന്ത്യയുയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ അവസാന പന്ത്‍ ബൗണ്ടറിയിലേക്ക് പായിച്ച് ഹോപ് സമനിലയിലെത്തിക്കുകയായിരുന്നു. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട വിന്‍ഡീസിനെ ഹോപിന്‍റെ സെഞ്ചുറിയും ഹെറ്റ്‌മെയര്‍ വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറി (94) യുമാണ് ഏഴ് വിക്കറ്റിന് 321 എന്ന തുല്യതയിലെത്തിച്ചത്. ഹോപ് 134 പന്തില്‍ 123 റണ്‍സുമായും റോച്ച് റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.

INDIANEWS24 SPORTS DESK

 

Leave a Reply